ഇറ്റിവീഴുന്ന കണ്ണീരിൻ
ഉപ്പലിച്ചൊന്നെടുത്തു ഞാൻ
ചുറ്റും കാണുന്ന ദീനർ തൻ
ജീവിതത്തിൽ പകർന്നു ഞാൻ!
നിന്റെ കൈകൾ എണ്ണിമാറ്റും,
കോടിയിൽ ലയിച്ചതാം,
ഒട്ടിയ വയർ രോദനത്തെ,
ഒട്ടു നേരം കാണുക.
ഒട്ടുമേ കുലുക്കമില്ലാതൊ-
ട്ടമർന്ന സിംഹാസനം
അടിയൊഴുക്കിൽ ഇളകിയാടി
വീണിടും ഭയക്കണം.
അരാജകത്വം പേറുമാ പഥ,
സഞ്ചയത്തിൽ രമിക്കണോ,
ദുഷ്ടശക്തികൾ രാക്ഷസന്മാർ-
ക്കൊത്തു ഭരണം നീക്കണോ?
സിംഹമായി അലറിടേണ്ടവർ
മൂഷികത്തെ ഭയക്കുകിൽ
കൂട്ടിലുള്ളൊരു കാഴ്ച വസ്തുവായ്
ശിഷ്ടകാലം മാറിടും.
നാട്യമൊക്കെയഴിച്ചു കാണുക,
നാട്യശാസ്ത്ര വിശാരദാ,
നാട്യമില്ലാ ജീവിതത്തിൽ
പച്ചയായ് അലിയുക
ശക്തിയൂർന്നവരൊത്തു ചേർന്നോ-
ന്നൊത്തു കൈകളുയർത്തിയാൽ
നിന്റെ കോട്ടും ഭരണയന്ത്ര
ശക്തിയും ക്ഷയിച്ചിടും.
ഇറ്റിവീഴുന്ന കണ്ണീരിൻ
ഉപ്പലിച്ചൊന്നെടുത്തു ഞാൻ
ചുറ്റും കാണുന്ന ദീനർ തൻ
ജീവിതത്തിൽ പകർന്നു ഞാൻ!
ഇഷ്ടമായി ...
മറുപടിഇല്ലാതാക്കൂthank you അബ്ദുള്‍ ജിഷാദ്
മറുപടിഇല്ലാതാക്കൂനാട്യമൊക്കെയഴിച്ചു കാണുക,
മറുപടിഇല്ലാതാക്കൂനാട്യശാസ്ത്ര വിശാരദാ,
നാട്യമില്ലാ ജീവിതത്തിൽ
പച്ചയായ് അലിയുക
nalla varikal ...ishtamaayi ..Thanks
ഹൃദയംഗമമായ നന്ദി.ശ്രീ രമേശ്അരൂര്‍
മറുപടിഇല്ലാതാക്കൂ