അകത്തളത്തിലെ ഏങ്ങലടികൾ,
കണ്ണിനൊരു കോണിൽ
പൊതിഞ്ഞുവെച്ചും,
മുത്തായുതിർത്തും,
പുഞ്ചിരിച്ചും,
എങ്ങോ നോക്കി
കൈകൾ വീശി,
തിരിഞ്ഞു നോക്കാതെ
രഥത്തിലേക്ക്!
നെടുവീർപ്പാം ഇന്ധനം
ജ്വലിപ്പിച്ചുയർത്തി,
മരുഭൂമിയുടെ മാറിടത്തിൽ
ചായ്ഞ്ഞിറങ്ങി,
അസ്വസ്ഥതകളുടെ,
പടനിലങ്ങളിലേക്ക്!
രക്തം വിയർപ്പായി
കുമിഞ്ഞുവീഴ്ത്തി,
അവസാനമുറങ്ങി
ആദ്യമുണർന്ന്,
കുരുക്ഷേത്രലക്ഷ്യം!
തോൽവിയോ ജയമോ?
നിരാശയോ,
സന്തോഷമോ?
പരിഹാസമോ,
തളർച്ചയോ?
ഞെരിഞ്ഞമർന്നും,
വലിഞ്ഞു മുറുകിയും,
കച്ചകെട്ടിയും,
തറ്റുടുത്തും!
അട്ടഹസിച്ച്
ആർമ്മാദിച്ച്,
പൊട്ടിക്കരഞ്ഞ്,
കുഴഞ്ഞ് വീണ്,
ഒരു പടച്ചോറിനായി,
ബന്ധം മറന്നും,
ഉദരം മറന്നും,
വീരാളി പട്ടും,
കീർത്തിയുമില്ലാത്ത ഒടുക്കം!
അഗാധമാം അന്ധകാരത്തിൽ,
ആരോ ജ്വലിപ്പിച്ച,
ചെറുതിരിനാളത്തിൽ,
ആരുടേതെന്നറിയാത്ത,
ആർക്കാണെന്നറിയാത്ത,
ജീവിതയുദ്ധം!
പ്രവാസിയുടെ ജീവിതപ്പോരാട്ടം പ്രതിഫലിക്കുന്ന കവിത....
മറുപടിഇല്ലാതാക്കൂഅര്ത്ഥവത്തായ വരികള്‍ .
thank you Muneer
മറുപടിഇല്ലാതാക്കൂ