അന്ന് വായനയുടെ വയലിൽ,
വിയർപ്പു വീഴ്ത്തി വിതച്ചുവത്രേ!
വിളവ് നൂറു മേനി!
കൊയ്തിനിറങ്ങി,
ഉശിരുള്ള ആൾക്കൂട്ടങ്ങൾ!
വിളവുകൾ കൊയ്ത്,
കൂട്ടിയിട്ടു മെതിച്ച്,
പത്തായപുരയിൽ
പൂട്ടിയിട്ടു..
പുറത്തെടുത്തു കുത്തി,
കഞ്ഞിയാക്കി വിളമ്പി,
സ്വയം കുടിച്ചും,
മറ്റുള്ളവരെ കുടിപ്പിച്ചും!
സ്വയം പുകഴ്ത്തിയും,
മറ്റുള്ളവരെ പുകഴ്ത്തിയും,
സ്വയം തെറി പറഞ്ഞും,
മറ്റുള്ളവരെ തെറി പറഞ്ഞും
ഒാടി നടന്നു.
വായനയുടെ വയലിൽ,
ഇന്നലെ വിളഞ്ഞത് വരിനെല്ല്!
വിതയ്ക്കാതെ,
വിയർക്കാതെ,തരിശാക്കി,
കിട്ടിയ നൂറ് മേനി!
കൂട്ടിയിട്ടു മെതിക്കാതെ,
മെതിച്ചിട്ടു കൂട്ടിവെക്കാതെ,
കഞ്ഞിവെക്കാതെ,
മൂക്കത്തു വിരൽ വെച്ച്,
കുടഞ്ഞെറിഞ്ഞു!
എഴുത്ത് തീപ്പെട്ടോ?
വായന മണ്മറഞ്ഞോ?
നാലു ചുവരിന്റെ തടവറ!
അനക്കമുണ്ടാക്കാതെ,
ഡോർ ക്യാമറയുടെ
മോണിറ്ററിൽ,
എത്തിനോക്കി!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ