പേജുകള്‍‌

വ്യാഴാഴ്‌ച, മേയ് 14, 2015

ദർശിക്കുന്നത്ചിരവി ചിരവി ചിരട്ടയോടടുക്കുമ്പോൾ,
പറയും ,
ഇനി അടുപ്പിലിട്ടേക്ക്.
അഗ്നിയിലമരുമ്പോഴും,
തെളിഞ്ഞു കത്തി,
ചൂടു പകർന്ന്..
തിളപ്പിച്ച്
പാചകത്തിനു  രുചി പകർത്തി,
ജീവിതത്തിനു നിറം വരുത്തി,
ഒരു പിടി ചാരം,
ചിരവി തീരുന്ന ജീവിതങ്ങളുടെ,
കഥ മെനയും,
ചരിത്രങ്ങളുടെ ചുവരുകളിൽ
നിറം പിടിപ്പിക്കുന്നതോ,
കാലങ്ങളുടെ ചവറ്റു കൊട്ടയിൽ
അറിയപ്പെടാതെ ചുരുണ്ടുറങ്ങുന്നതോ,
ആയ കഥകൾ,
കേൾക്കാനാളില്ലാത്തതും,
പറയാനാളില്ലാത്തതുമായ കഥകൾ.