പേജുകള്‍‌

വെള്ളിയാഴ്‌ച, ഏപ്രിൽ 11, 2014

ഹരണം

സമയമില്ലെനിക്കീ,
കാലൻ തന്ന നാഴികകളിൽ,
കുറവ്,
എണ്ണിച്ചുട്ട മണിക്കൂറുകൾ!
തിന്നു തീർത്തേമ്പക്കമിട്ട്
കാലം!
വിനാഴികകൾ ഹരിച്ചരിച്ച്,
ജീവിതത്തിന്റെ ഇടനാഴികളിൽ,
തൂവിയിട്ടാർത്തട്ടഹസിക്കുമ്പോൾ,
ഞാനും  പുഞ്ചിരിച്ചു,
ചതി കൂട്ടി ചതുരംഗത്തിൽ,
ഉരുട്ടിയുരുട്ടി ജയിച്ചെങ്കിലും,
ചതിയില്ലാതെ,
ചതുരംഗത്തിൽ,
ഉരുട്ടിയുരുട്ടി,
തോല്പിച്ചെങ്കിലും,
പരാതിയില്ല,
പരിഭവവും!
“തീർത്ഥയാത്രയല്ലേ?
വരാം.. എപ്പോൾ വേണമെങ്കിലും“
എങ്കിലും..
കത്തിക്കത്തി കരിന്തിരിയായി
കത്തിയണയും മുമ്പെ,
പറയേണമെനിക്കും
എന്തൊക്കെയോ ചിലത്,
കാണുന്നവരോടും,
കേൾക്കുന്നവരോടും,
മിണ്ടുന്നവരോടും,
പറയുന്നവരോടും!