പേജുകള്‍‌

തിങ്കളാഴ്‌ച, മേയ് 31, 2010

ആവർത്തനം

അടിച്ചു നിന്റെ ചെവിക്കുറ്റി തകർക്കുമെന്നയാൾ ആക്രോശിച്ചു. എന്റെ കവിൾ നോക്കിയാണയാൾ പറഞ്ഞത്‌..
.. കാര്യമറിയാത്ത ഞാൻ എന്താണ്‌ സംഭവിച്ചതെന്ന് അയാളോടു ചോദിച്ചു....
കഥയറിഞ്ഞപ്പോൾ അയാളെന്നോട്‌ സോറി പറഞ്ഞു..അയാൾക്ക്‌ ആളു മാറിപ്പോയെന്ന് പറഞ്ഞു..
കൂടുതലറിഞ്ഞപ്പോൾ അയാൾ എന്റെ അടുത്തവനായി.... മാപ്പി രന്നു..
കുറച്ചു കൂടെ കഴിഞ്ഞപ്പോൾ അയാൾ തല ചൊറിഞ്ഞു.." ഒരു പെഗ്ഗിനുള്ള പൈസ!.. ഇത്രയും അടുത്ത സ്ഥിതിക്ക്‌!"
കൊടുത്തില്ലെങ്കിൽ അടുത്ത സീനും കാണണം...!!
പൈസകിട്ടിയപ്പോൾ സന്തോഷത്തോടെ പറഞ്ഞു " കണ്ടില്ലേ ... കാന്തിയാണ്‌.. കാന്തി..!.. സമാധാന പ്രേമിയാണയാൾ.. എല്ലാവരും കണ്ടോ?..കൂയ്‌..."

തിരിഞ്ഞു നോക്കിയപ്പോൾ അയാൾ കൈ കൂപ്പി കൊണ്ടു പറഞ്ഞു .. " മോനെയല്ല ഉദ്ദേശിച്ചത്‌... മാപ്പ്‌.. മോൻ തന്ന നോട്ടിലെ മകാനെയാണ്‌ ഉദ്ദേശിച്ചത്‌..മഹാമാ കാന്തി... മോൻ പോയ്ക്കോ"

"അയാൾക്ക്‌ പൈസ കൊടുക്കാൻ ആരാടാ നിന്നോട്‌ പറഞ്ഞത്‌?"- പിറകിൽ നിന്നൊരു ശബ്ദം..

ഞാൻ തിരിഞ്ഞു നോക്കി.

"എന്റെ അച്ഛനെ കുടിപ്പിച്ച്‌ ഡാൻസു ചെയ്യിക്കാൻ നല്ല രസമുണ്ടല്ലേ.. ഇനിയിതാവർത്തിച്ചാൽ... അടിച്ചു നിന്റെ ചെവിക്കുറ്റി....." അയാളും അതാവർത്തിച്ചു.
.. ഒന്നും പറയാതെ ഞാൻ നടന്നു...അയാൾ പറഞ്ഞു " സോറി .. ഞാൻ ആളെ നോക്കിയില്ല..." നീയ്യായിരുന്നോ?.."..." അയാളും തലചൊറിഞ്ഞു...അയാളുടെ കൈയ്യിൽ നിന്നു രക്ഷയില്ലാതെ പോക്കറ്റിൽ കൈയ്യിട്ടപ്പോൾ ചുറ്റും നോക്കി.. ഇനിയാരെങ്കിലും!..അതിൽ പിന്നെ ആ വഴിക്കു വൈകുന്നേരങ്ങളിൽ പോകാറില്ല!

.....ഇതു പോലെ ഗാന്ധീന്റെ നോട്ടും കൊണ്ട്‌ നടക്കാൻ എനിക്കു പറ്റില്ല...ഞാൻ പാവപ്പെട്ട വീട്ടിലെ അംഗമാണേ..!

തീവ്രവാദം

കൊടി തോരണങ്ങൾ കെട്ടിക്കൊണ്ടയാൾ അവനോട്‌ പറഞ്ഞു ..
.....ഇന്നൊരു പ്രസംഗമുണ്ട്‌..
കറുത്ത ബാഡ്ജ്‌ കുത്തിക്കൊടുത്തു കൊണ്ടയാൾ പറഞ്ഞു...
...ഇന്നൊരു മരണമുണ്ട്‌..

വടി വാളും ബോംബും കൊടുത്തു കൊടുത്തു കൊണ്ടയാൾ പറഞ്ഞു..

....ഇന്നൊരു കലക്കലുണ്ട്‌..

എന്താണ്‌, എന്തിനാണെന്നറിയാതെ അവൻ അയാളെ അനുഗമിച്ചു..

തിരിച്ചു വരുമ്പോൾ അയാൾ പറഞ്ഞു..

...നിന്റെ പ്രകടനം മോശമായിരുന്നു..അടുത്ത തവണ നന്നാക്കണം...

പ്രകടനം നന്നാകാത്ത കുറ്റബോധത്താൽ തലകുനിച്ചു പിടിച്ച്‌ അവൻ ശരിയെന്ന് തലയാട്ടി..

.. എന്തിനാണിതെന്ന് ചോദിക്കാനുള്ള ജിജ്ഞാസ അവൻ എവിടെയോ മറന്നു വെച്ചിരുന്നു..