പേജുകള്‍‌

ശനിയാഴ്‌ച, ജൂലൈ 02, 2016

ഒട്ടകക്കൂത്ത് - നോവൽ

https://www.facebook.com/prathibhakwt/?fref=ts ഒട്ടകക്കൂത്ത് നോവലിൽ നിന്നും…
“…അയാൾ ലിഫ്റ്റിനകത്തേക്ക് നോക്കി.
കണ്ണു തുറുപ്പിച്ച്, നാവ് പുറത്തേയ്ക്കു നീട്ടി, വായിൽ നുരഞ്ഞ പതയുമായി ഒരാൾ ലിഫ്റ്റിന്റെ തറയിൽ മലർന്നു കിടക്കുന്നു. നാൽപ്പത് നാൽപ്പത്തഞ്ച് പ്രായം തോന്നിപ്പിക്കുന്ന മുഖം. വെളുത്ത ഷർട്ടും നീല ജീൻസ് പാന്റ്സും ധരിച്ച അയാൾ സാമാന്യം തടിച്ചതായിരുന്നു. ഇരു നിറവും.
അവർ ആ കാഴ്ചയെ ഉൾക്കൊള്ളാൻ ശ്രമിച്ചു.
എഴുതപ്പെടാത്ത വാക്കുകൾ, മരവിച്ച തലച്ചോറിലെ ന്യൂറോണുകളുടെ അഗ്ര ഭാഗത്ത് ചോര വറ്റിത്തളർന്നു. അവിടെ നിന്നും പുളച്ചു കൊണ്ട് വേദന പിറവിയീടുത്തു. അത് ശരീരമാസകലം പടർന്നു….
മരണത്തിന് തണുപ്പുമായി എന്തു ബന്ധം? അതോ പേടിക്കും തണുപ്പു തന്നെയോ പ്രതീകം?...”
ഭ്രമാത്മകതയുടെ തലത്തിലേക്ക് ഒരു കൂട്ടം എഴുത്തുകാർ എത്തപ്പെടുമ്പോൾ ജിജ്ഞാസയുണർത്തുന്ന ഒരു വായനാനുഭവമായി ഒട്ടകക്കൂത്ത് മാറുന്നു.
പുസ്തകം ലഭിക്കുന്നതിനായി ബന്ധപ്പെടുക:
കുവൈറ്റ്: (965) 9940 4146, 9916 1989, 9963 4341
ഇന്ത്യ: (91) 94472 03420, 94973 13414      ഇന്ത്യയിൽ ഈ പുസ്തകം കിട്ടാൻ 9747 203420 ഈ നമ്പറിലേയ്ക്ക് അഡ്രസ്സും ഫോൺ നമ്പറും തരിക