പേജുകള്‍‌

തിങ്കളാഴ്‌ച, മേയ് 31, 2010

തീവ്രവാദം

കൊടി തോരണങ്ങൾ കെട്ടിക്കൊണ്ടയാൾ അവനോട്‌ പറഞ്ഞു ..
.....ഇന്നൊരു പ്രസംഗമുണ്ട്‌..
കറുത്ത ബാഡ്ജ്‌ കുത്തിക്കൊടുത്തു കൊണ്ടയാൾ പറഞ്ഞു...
...ഇന്നൊരു മരണമുണ്ട്‌..

വടി വാളും ബോംബും കൊടുത്തു കൊടുത്തു കൊണ്ടയാൾ പറഞ്ഞു..

....ഇന്നൊരു കലക്കലുണ്ട്‌..

എന്താണ്‌, എന്തിനാണെന്നറിയാതെ അവൻ അയാളെ അനുഗമിച്ചു..

തിരിച്ചു വരുമ്പോൾ അയാൾ പറഞ്ഞു..

...നിന്റെ പ്രകടനം മോശമായിരുന്നു..അടുത്ത തവണ നന്നാക്കണം...

പ്രകടനം നന്നാകാത്ത കുറ്റബോധത്താൽ തലകുനിച്ചു പിടിച്ച്‌ അവൻ ശരിയെന്ന് തലയാട്ടി..

.. എന്തിനാണിതെന്ന് ചോദിക്കാനുള്ള ജിജ്ഞാസ അവൻ എവിടെയോ മറന്നു വെച്ചിരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ