പേജുകള്‍‌

വെള്ളിയാഴ്‌ച, ഏപ്രിൽ 11, 2014

ഹരണം

സമയമില്ലെനിക്കീ,
കാലൻ തന്ന നാഴികകളിൽ,
കുറവ്,
എണ്ണിച്ചുട്ട മണിക്കൂറുകൾ!
തിന്നു തീർത്തേമ്പക്കമിട്ട്
കാലം!
വിനാഴികകൾ ഹരിച്ചരിച്ച്,
ജീവിതത്തിന്റെ ഇടനാഴികളിൽ,
തൂവിയിട്ടാർത്തട്ടഹസിക്കുമ്പോൾ,
ഞാനും  പുഞ്ചിരിച്ചു,
ചതി കൂട്ടി ചതുരംഗത്തിൽ,
ഉരുട്ടിയുരുട്ടി ജയിച്ചെങ്കിലും,
ചതിയില്ലാതെ,
ചതുരംഗത്തിൽ,
ഉരുട്ടിയുരുട്ടി,
തോല്പിച്ചെങ്കിലും,
പരാതിയില്ല,
പരിഭവവും!
“തീർത്ഥയാത്രയല്ലേ?
വരാം.. എപ്പോൾ വേണമെങ്കിലും“
എങ്കിലും..
കത്തിക്കത്തി കരിന്തിരിയായി
കത്തിയണയും മുമ്പെ,
പറയേണമെനിക്കും
എന്തൊക്കെയോ ചിലത്,
കാണുന്നവരോടും,
കേൾക്കുന്നവരോടും,
മിണ്ടുന്നവരോടും,
പറയുന്നവരോടും!

10 അഭിപ്രായങ്ങൾ:

 1. സമയം ഹരിച്ച് ഹരിച്ച് കുറഞ്ഞുകൊണ്ടിരിക്കുന്നു. പറയാനുള്ള പരാതികളും പരിഭവങ്ങളും ഗുണിച്ചു ഗുണിച്ച് കൂടിക്കൊണ്ടിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ ഹരിനാഥ്.. താങ്കൾ പറഞ്ഞത് സത്യം .. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി..

   ഇല്ലാതാക്കൂ
 2. എണ്ണിച്ചുട്ട മണിക്കൂറുകള്‍
  തീരാറാവുമ്പോള്‍ പ്രിയമേറും

  (ചതുരംഗത്തില്‍ ഉരുട്ടലിനൊരു സ്ഥാനവുമില്ല, ചതിയ്ക്കാനും സ്കോപ്പില്ല. പകിടകളിയെ ആയിരിയ്ക്കുമോ കവി ഉദ്ദേശിച്ചത്?!!)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം (ധർമ്മാർത്ഥ കാമമോക്ഷം)(ജീവിതത്തെ നാല് പ്രധാന അവസ്ഥകൾ)-എന്നാണുദ്ദേശിച്ചത് അജിത്തേട്ടാ..വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി..

   ഇല്ലാതാക്കൂ
 3. കാണുന്നവരോടും,
  കേൾക്കുന്നവരോടും,
  മിണ്ടുന്നവരോടും,
  പറയുന്നവരോടും!
  സൂക്ഷിക്കണം....!!!
  മൈനസ്സിലേയ്ക്ക്......
  നല്ല വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തങ്കപ്പേട്ടാ.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി...സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ
 4. ജീവിതം സാർത്ഥകമായിത്തീരട്ടെ.

  നല്ല വരികൾ.അവതരണം.


  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @സൗഗന്ധികം-
   വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി...സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ
 5. ലളിതമായ വാക്കുകളില്‍ കുറഞ്ഞച്ചേറെ പറഞ്ഞു....നന്നായി...
  വയനാട്.... മുട്ടില്‍ ആണോ സ്വദേശം.....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്ക് താങ്കൾക്ക് നന്ദി ..അല്ല.. മുട്ടിൽ തറവാട്ട് പേരാണ്

   ഇല്ലാതാക്കൂ