പേജുകള്‍‌

വെള്ളിയാഴ്‌ച, മാർച്ച് 06, 2015

ആഗ്രഹംപഞ്ചഭൂതങ്ങൾ തൻ കാൽപ്പാടു പറ്റിയ
പഴയൊരു ഓർമ്മതൻ ചെപ്പു കുലുങ്ങവെ,
അറിയാതെ ഞാനെത്തും വിദ്യ പകർന്നൊരു,
ആലയത്തിന്റെ ആരവക്കൂട്ടത്തിൽ,
വെറുതെ ഞാൻ നട്ടൂ ആത്മവിശ്വാസത്തിൻ
ചെടികളെ നിൻ മന ഉദ്ധ്യാന വീഥിയിൽ,
കളകളെന്നോതി നീ വേരറുക്കുംവരെ
അമ്രുതം പകർന്നു തഴച്ചു വളർത്തിഞാൻ.

ഞാനിന്നും  തേടിയതെന്റെ സതീർത്ഥ്യരെ,
പഴമകൾ പൂത്തൊരു പൂമര ചോട്ടിലായ്.
നീയോ തേടുന്നതിന്നും കുബേരരെ,
സമതല സാന്ത്വം പകർന്നങ്ങാടുവാൻ,
ആവില്ലെന്നോർത്തെന്നെ പണ്ടേയൊഴുക്കീ നീ,
എന്നോർത്തിടുമ്പോൾ വിഷണ്ണനായെൻ മനം
നട്ടു ചെടികളെ മറ്റൊരു വീഥിയിൽ.

ഒരു ചെറു നാമ്പെങ്കിലും കിളിർത്തെങ്കിലോ,
നിറയുമോരാശ്വാസ ഗീതമെന്നുള്ളത്തിൽ,
ചെടികളായി ഒരു മാത്ര ഇലനിറഞ്ഞെങ്കിലോ,
പുഷ്പപഥങ്ങളൊരുക്കിടുമെൻ മനം.
അതിലൊരു പുഷ്പം വിടർന്നങ്ങു നിന്നെങ്കിൽ
ഞാൻ പിടിച്ചൊന്നടക്കീയീ ഭൂതലം!

അല്ലെങ്കിലെൻ മന സന്ദാവം കാണുമ്പോൾ
ചുണ്ടുകൾ വെറുതെ പിറുപിറുത്തീടും,
ഓടിത്തളരുന്നെന്തിനൂ നീ വൃഥാ
നേതീ, നേതി എന്നല്ലേ ചൊല്ലുകൾ.

എങ്കിലും വിശ്വാസ തിരകളടിക്കവെ,
ഇന്നും വെറുതെ തിരിഞ്ഞൊന്നു നോക്കി,
പുസ്തക സഞ്ചി പിടിച്ചുണ്ടോ നിൽക്കുന്നു,
എന്നെ കാത്തിട്ടെന്നുടെ  പ്രീയരവർ!

10 അഭിപ്രായങ്ങൾ:

 1. വായിച്ചു, വളരെ നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്ക് നന്ദി അജിത്തേട്ടാ.. ഈ സ്നേഹത്തിനും

   ഇല്ലാതാക്കൂ
 2. വായിച്ചു.കവിത നന്നായിട്ടുണ്ട്.
  കുറച്ചുനാളായി കണ്ടിട്ട്................
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. ഇഷ്ടപ്പെട്ടു...
  പുഷ്പിക്കട്ടെ ആഗ്രവീഥിയിലെ തൈകളെല്ലാം.....

  മറുപടിഇല്ലാതാക്കൂ
 4. നേതി നേതി എന്നല്ലേ ചൊല്ലുകള്‍.....
  കവിത നന്നായി.....

  മറുപടിഇല്ലാതാക്കൂ