പേജുകള്‍‌

വെള്ളിയാഴ്‌ച, മാർച്ച് 20, 2015

ചിലവ.. വാറ്റ്!
=========
വിചിത്രം തന്നെ ലോകം,
ചരിത്രം തന്നെത്താനെ മരിച്ചു പോകും കാലം,
ചരിത്രസ്മാരകങ്ങൾ പോലും
നിലം മുത്തും കാലം..!
വിശുദ്ധ സ്നേഹം പോലും,
വിളച്ചിലെടുക്കുമ്പോൾ,
ഉരുകും കരളിൽ നിന്നെടുത്തു,
ഊറ്റിയ രക്തം, 
മനസ്സിൻ പാത്രത്തിലായീളക്കി
നന്നായൊന്ന്,
ചിന്തകൾ കത്തിച്ചൊന്ന്,
തീളച്ചു  കുറുകുമ്പോൾ,
ഒടുക്കം വാറ്റു പോലെന്റെ
കൺ തടം പകർന്നൊന്നു 
കൊടുത്തു പാന പാത്രത്തിൽ,
ചടഞ്ഞങ്ങിരുന്നൊന്നു,
നിറഞ്ഞു നുകരുവാൻ..!
 ===================
അറിയേണ്ടവ
------------------
ആത്മാർത്ഥത ഏറിയെന്നാകിൽ
അടിയുടെ ആഘാതവും എണ്ണവും കൂടും,
ആത്മാർത്ഥത കരിച്ചു കളഞ്ഞാലോ,
തലോടലിന്റെ എണ്ണവും!
 ----------------
മാറ്റമില്ല്ലാത്തവർ..
====== 

മുതലാളികളെന്നും ഷാജഹാൻ തന്നെ,
ചക്രത്തിനു ചക്രശ്വാസം വലിക്കുന്നവരുടെ
ചക്രവർത്തി,
അന്ന്...
ശില്പികളുടെ കൈയ്യും കഴുത്തും വെട്ടും,
വഞ്ചകർക്കോ പദവിയും പണക്കിഴിയും!
ഇന്ന്..
ശില്പികളുടെ കൈയ്യും കണ്ണും വായും കെട്ടും
നിന്ദ്യർക്കും കള്ളന്മാർക്കും
പദവിയും ഖജാനയുടെ താക്കോലും!
===========

6 അഭിപ്രായങ്ങൾ: