പിൻപെ നടക്കുന്നവൻ:-
പിതാവിനെ സ്മരിക്കാൻ സ്മാരകം പണിത് വിസ്മരിച്ച സ്മരണയിൽ അശ്രുവർപ്പിച്ച് അയാളും സ്മരണയായി!.. അയാളെ സ്മരിക്കാൻ ആരും സ്മാരകം കൂടി പണിതിരുന്നില്ല!
യാത്രയുടെ അവസാനം!:-
പെണ്ണുകാണാൻ അയാൾ പുറപ്പെട്ടു..!
"പേരെന്ത്?"
"പ്രതീക്ഷ!"
നമുക്കൊരു പ്രതീക്ഷയും ഇല്ല! അയാൾ എഴുന്നേറ്റു!
വീണ്ടും അയാൾ നടന്നു തളർന്ന് മറ്റൊരു പെൺ വിട്ടിലെത്തി..
പേരെന്ത്?
"ശിക്ഷ!"
നമുക്കൊരു ശിക്ഷയും വേണ്ടേ..അയാൾ നടന്നു!.
വീണ്ടും അയാൾ പെണ്ണന്വേഷിച്ചു നടന്നു..
അയാൾ ചോദിക്കും മുന്നേ പെണ്ണു ചോദിച്ചു..
"പേരെന്ത്?"
"നിഷാദൻ!"
"അയ്യേ കാട്ടാളൻ!"
അവൾ അകത്തേക്ക് വലിഞ്ഞു!..
അയാൾ പുറത്തേക്കും!
ഗന്ധർവ്വൻ:-
ഗാന്ധർവ്വവിധിപ്രകാരം വിവാഹിതയായ അവളെ മറ്റൊരു ഗന്ധർവ്വൻ ഗാന്ധർവ്വ വിധി പ്രകാരം സ്വന്തമാക്കിയപ്പോൾ സർവ്വവും നഷ്ടപ്പെട്ട അയാൾ ഗന്ധർവ്വനായി ഊരു ചുറ്റി!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ