പേജുകള്‍‌

ശനിയാഴ്‌ച, നവംബർ 13, 2010

ചില ഡെഫനിഷനുകൾ!

മനുഷ്യൻ!
ധർമ്മാർത്ഥ കാമ മോക്ഷം,
നാലും കൂട്ടി മുറുക്കി തുപ്പിയ ജീവൻ!

അസുഖം!
അന്യസുഖത്തിലെ അസഹിഷ്ണുത!

നാണം!
നടികൾക്ക്‌ നഷ്ടപ്പെട്ട വികാരം!

ചരമം!
പത്രകോളത്തിലെ മക്കൾ പുരാണ പരസ്യത്തിനുതകുന്ന ശുഭവാർത്ത!

വിവാഹം!
ഒരുവനെ ഒതുക്കിയ സമൂഹത്തിന്റെ ആഹ്ലാദ പ്രകടനം!

സ്നേഹം:
സ്വന്തമില്ലാതെ അന്യനില്ലെന്ന് കരുതുന്ന വികാരം!

കോപം:

മനസ്സിന്റെ ഭ്രാന്തിൽ, യദാർത്ഥ സ്വരൂപം ആളുകൾക്ക്‌ മുന്നിൽ മറ നീക്കി വിടരുന്ന വികാരം!

6 അഭിപ്രായങ്ങൾ:

  1. രണ്ടു പേര്‍

    എനിക്കുമുന്പേയുണരുന്നവനു കിഴിലായി
    എന്‍കൂടെ ഉണരുന്നവര്‍ തുണയായി സഹയാത്രികര്‍
    ഒരുവന്‍ മറ്റുള്ളവരേക്കാള്‍ എന്ന കണക്കെ
    ഒരുമയില്ലെവര്കിടയിലായ്
    ഒരുവന്‍ എന്ചോല്‍പടിക്ക്
    മറ്റവന്‍ കണ്ട വഴിക്ക്
    ഒരുവന്‍ എന്‍ നിഴലും
    മറ്റവന്‍ എന്‍ മനസ്സും


    ഒളിക്കുവാന്‍

    പല്ലി വാലുമുറിച്ചുകടന്നു
    ഓന്തു നിറം മാറിയകന്നു
    ആമ തോടിനുള്ളിലോതുങ്ങി
    കൊഴികുഞ്ഞുങ്ങള്‍ ചിറകിന്‍ കിഴിലോളിച്ചു
    ഞാനെന്ന ജീവിക്ക് ഇപ്രകാരം അവുകയില്ലല്ലോ

    എതിര്‍പ്പില്ലല്ലോ

    മനസ്സാം പാടത്ത് വിതക്കും
    വിളകളെല്ലാം നൂറുമേനി
    വിളയുകിലോ അതോ
    പതിരായിപോകുകയോ
    പരാതിയാര്‍ക്കുമില്ലല്ലൊ
    തരിശായികിടന്നിടുകിലും
    കവിതന്നുടെ നേരെയാരും
    കപ്പം കേട്ടുവത്തിനു പറയുകയില്ലല്ലോ

    മറുപടിഇല്ലാതാക്കൂ
  2. പ്രീയ കവിയൂർജീ

    ഇവിടെ അറിഞ്ഞെത്തി വന്നതിൽ സന്തോഷം.. കമന്റിട്ടതിൽ അതിലേറെ സന്തോഷം!.. പുതുമയുള്ള മറ്റു ചില ഡെഫനിഷനിട്ടതിനു നന്ദി!

    സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ
  3. വന്നതിനും വായിച്ചു കമന്റിട്ടതിനും ഒരു പാട്‌ നന്ദി സുജിത് കയ്യൂര്‍

    മറുപടിഇല്ലാതാക്കൂ