വിശപ്പിന്റെ ഒടുങ്ങാത്ത നിലവിളിയുമായി എന്റെ ഉദരം!..
ബസ്സ്റ്റാന്റിനരികിലുള്ള ഒരു ഹോട്ടലിൽ നേരത്തെ കയറി ഇരിപ്പുറപ്പിച്ചു... അൽപ സമയത്തെ ഇടവേള!... അതാ ആളുകൾ പുറത്തുനിന്നും ഓടി വരികയാണ്..
എനിക്കവർ ആവി പറക്കുന്ന വേവാത്ത ചോറു നൽകി.." നാശങ്ങൾ!"
ഇരുന്നു കഴിക്കുന്ന ഞങ്ങളുടെയൊക്കെ കസേരയിൽ പിടുത്തമിട്ട് രണ്ടും മൂന്നും പേർ നിൽക്കുകയായിരുന്നു.. ഞാൻ ചോറു കറികൂട്ടി കുഴയ്ക്കുന്നത് , അവർ ചവച്ചരച്ച് വിഴുങ്ങുകയാണോ എന്നു പോലും തോന്നിച്ചപ്പോൾ പെട്ടെന്ന് യേശു പറഞ്ഞത് ഓർത്തു പോയി.
." നിന്റെ ചോറു നോക്കി വെള്ളമിറക്കുന്നവന് നിന്റെ എച്ചിലില കൂടി വിട്ടു കൊടുക്കുക! "എന്ന് തിരുത്തി, കുഴച്ച ചോറു ഇലയിൽ തന്നെയിട്ട് അവിടെ നിന്നും എഴുന്നേറ്റു..
എന്റെ കസേരയിൽ പിടുത്തമിട്ടവരിൽ ഒരുവൻ മറ്റു രണ്ടു പേരെയും വകഞ്ഞു മാറ്റി ചാടിക്കയറി കസേരയിൽ ഇരിപ്പുറപ്പിച്ചു..പിന്നെ വിജയഭാവത്തിൽ പുഞ്ചിരിച്ചു.. കസേരക്കളിയിൽ നേടിയ വിജയം!
എന്റെ എച്ചിലില എടുത്തിരുന്നില്ല...എച്ചിലിലയ്ക്കും അവകാശിയായി എന്ന് സമാധാനിച്ച് വാഷ് ബേസിനരികിലേക്ക് നടന്നു.
..ഞാൻ തിരിഞ്ഞ് നടന്ന് മറ്റൊരു കടയിൽ കയറി ജൂസു കുടിച്ച് വയറിന്റെ നിലവിളിക്ക് സാന്ത്വനമേകി!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ