പേജുകള്‍‌

വ്യാഴാഴ്‌ച, ഓഗസ്റ്റ് 05, 2010

ഭാരത്‌ മാതാ കീ ജയ്‌!

1)നല്ല അയൽക്കാർ!!
---------------------------
ചർച്ചിച്ച്‌, ചർച്ചിച്ച്‌
ഛർദ്ദിച്ചു പോകുന്നൊരിന്ത്യയും
കൊഞ്ഞനം കുത്തി,
ഇരുട്ടടിയേകും
പാക്കിസ്ഥാനും!


2) നൂൽപാലം
-------------------

നൂൽപാലത്തിലൂടെ,
ബാലൻസെടുത്ത്‌
നിവർന്ന് നടന്ന-
ഭിമാനമുയർത്തിയ
ജവാന്മാർ,
അകാലത്തിൽ,
ചില്ലു ഫ്രെയിമിൽ!

പൊടിപിടിച്ചുമ്മറത്ത്‌,
ഗവൺമന്റിന്റെ
വാഗ്ദാനം!

ബാലൻസ്‌ തെറ്റി,
വഴിയാധാരമായ
കുടുംബം!
കരയണോ?
ചിരിക്കണോ?
രക്തം തിളയ്ക്കണോ?

3 അഭിപ്രായങ്ങൾ:

 1. നമുക്ക് കരയാനോ ചിരിക്കാനോ അവകാശമുണ്ടോ? തിളക്കുന്ന രക്തത്തില്‍ അല്പം തണുത്തവെള്ളം കോരിയൊഴിക്കാം അല്ലാതെന്തു ചെയ്യാം .

  മറുപടിഇല്ലാതാക്കൂ
 2. ചർച്ചിച്ച്‌, ചർച്ചിച്ച്‌
  ഛർദ്ദിച്ചു പോകുന്നൊരിന്ത്യയും
  കൊഞ്ഞനം കുത്തി,
  ഇരുട്ടടിയേകും
  പാക്കിസ്ഥാനും !

  മറുപടിഇല്ലാതാക്കൂ