പേജുകള്‍‌

ബുധനാഴ്‌ച, മേയ് 11, 2011

പാത

അവന്റെ നിഷ്കളങ്കമായ ചിരി അയാളെ ആകർഷിച്ചു...!
"..മോന്റെ അച്ഛനെവിടെ?.."
" വഴിയെ പോയ വ്യാപാരിയെ ചൂണ്ടി,
...കാറിൽ കയറുന്ന ധനവാനെ ചൂണ്ടി,
...ഗൗണിട്ട വക്കീലിനെ ചൂണ്ടി,
...ഡോക്ടറെ ചൂണ്ടി ...
...രാഷ്ട്രീയക്കാരനെ ചൂണ്ടി..
............................................

..ചെറു പല്ലു കിളിർത്തു വരുന്ന മോണകാട്ടി അവൻ നിഷ്കളങ്കമായി ചിരിച്ചു..!
...ആരെയോ കാത്ത്‌ പാതയോരത്ത്‌ കണ്ണും നട്ട്‌ സുന്ദരിയായ അവന്റെയമ്മ!...
...പൊല്ലാപ്പാകേണ്ടെന്ന് കരുതി അയാൾ‌ യാത്ര ചെയ്യേണ്ട ബസ്സിനടുത്തേക്ക്‌ നീങ്ങി..!

6 അഭിപ്രായങ്ങൾ:

  1. നടുക്കുന്ന സത്യങ്ങൾ...ഉത്തരമില്ലാത്ത ചോദ്യങ്ങൾ
    അങ്ങനെ കുറേ ജന്മങ്ങൾ

    മറുപടിഇല്ലാതാക്കൂ
  2. സങ്കല്‍പ്പത്തിലെ അച്ഛന്‍ വേണ്ട ..അമ്മ എന്നൊരു സത്യം ഉണ്ടല്ലോ അവനു ചൂണ്ടിക്കാണിക്കാന്‍ ..:)

    മറുപടിഇല്ലാതാക്കൂ
  3. അല്ലെങ്കിലും കുട്ടികളെയൊന്നും ഓമനിക്കാൻ പോകണ്ട.

    കാലം മഹാ ബെഡക്കാ!

    മറുപടിഇല്ലാതാക്കൂ
  4. വായനയ്ക്ക്‌ നന്ദി...
    @ ponmalakkaran | പൊന്മളക്കാരന്‍ - !!!!
    @ സീത*-അവസാനമില്ലാത്ത പാതകൾ!
    @ ശ്രീ രമേശ്‌ അരൂര്‍ - ഊവ്വ്‌.. പക്ഷെ തെരുവുകൾ സൃഷ്ടിക്കപ്പെടുന്നത്‌...
    @ jayanEvoor - ശരിയാണ്‌ താങ്കൾ പറഞ്ഞത്‌!

    മറുപടിഇല്ലാതാക്കൂ
  5. thank you jayanEvoor
    ശ്രീരമേശ്‌ അരൂര്‍
    സീത*
    ponmalakkaran | പൊന്മളക്കാരന്‍

    മറുപടിഇല്ലാതാക്കൂ