കോർത്തിണക്കുന്ന മുത്തുകൾ
വീണ്ടും പൊട്ടി താഴെവീഴുന്നു.
കണ്ണികൾക്ക് ബലം പോരാഞ്ഞിട്ടോ,
മുത്തുകൾക്കുള്ള കുഴപ്പമോ?
അതോ കോർക്കുന്നവരുടെ....!
ജീവിതം അങ്ങിനെയാണ്..
ബന്ധുത്വങ്ങൾക്ക്,
ബന്ധനത്തിന്റെ ആവശ്യമില്ല!
ലാവയിലുള്ള നീരാട്ടിൽ,
സ്നേഹത്തിന്റെ നീർച്ചോലകളിൽ,
മുങ്ങിക്കുളിച്ച നിർവൃതി അന്യം നിന്നു പോകുന്നു!
ഗ്രഹണമായിരുന്നുവത്രേ,
ചിന്തയിലും, വാക്കിലും, പ്രവർത്തിയിലും!
വിഷവ്യാപനങ്ങളിൽ,
ഭയപ്പെട്ടകവാതിലടച്ചു,
ഹൃദയം ചുട്ടുരുകിയൊലിച്ച,
കണ്ണീർ തുള്ളികൾ തഴുകിയ
കവിൾപാടുകൾ ഓർമ്മ പുതുക്കുമ്പോൾ,
പരിഹാസ്യ ശരങ്ങങ്ങളേകിയ മുറിവുകൾ,
മനസ്സിനെ മഥിക്കുമ്പോൾ,
എവിടെയോ കാലൊച്ച കേൾക്കുന്നു..
പുത്തനുണർവ്വിന്റെ ഓടക്കുഴൽ നാദം!
ഒരൽപം നടന്ന് തിരിഞ്ഞു നോക്കി,
ആരെങ്കിലും കാൽപാടുകൾ പിൻതുടരുന്നുവോ?..
നിരാശകൾ ചുഴികൾ തീർത്തപ്പോൾ,
മനസ്സിന്റെ സാന്ത്വനം,
"നീ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ്! "
പൊള്ളിയ മനസ്സിൽ വസന്തം തീർക്കുവാൻ,
ഒരു പുതു സൂര്യോദയത്തിനാകുമോ?..
വീണ്ടും പൊട്ടി താഴെവീഴുന്നു.
കണ്ണികൾക്ക് ബലം പോരാഞ്ഞിട്ടോ,
മുത്തുകൾക്കുള്ള കുഴപ്പമോ?
അതോ കോർക്കുന്നവരുടെ....!
ജീവിതം അങ്ങിനെയാണ്..
ബന്ധുത്വങ്ങൾക്ക്,
ബന്ധനത്തിന്റെ ആവശ്യമില്ല!
ലാവയിലുള്ള നീരാട്ടിൽ,
സ്നേഹത്തിന്റെ നീർച്ചോലകളിൽ,
മുങ്ങിക്കുളിച്ച നിർവൃതി അന്യം നിന്നു പോകുന്നു!
ഗ്രഹണമായിരുന്നുവത്രേ,
ചിന്തയിലും, വാക്കിലും, പ്രവർത്തിയിലും!
വിഷവ്യാപനങ്ങളിൽ,
ഭയപ്പെട്ടകവാതിലടച്ചു,
ഹൃദയം ചുട്ടുരുകിയൊലിച്ച,
കണ്ണീർ തുള്ളികൾ തഴുകിയ
കവിൾപാടുകൾ ഓർമ്മ പുതുക്കുമ്പോൾ,
പരിഹാസ്യ ശരങ്ങങ്ങളേകിയ മുറിവുകൾ,
മനസ്സിനെ മഥിക്കുമ്പോൾ,
എവിടെയോ കാലൊച്ച കേൾക്കുന്നു..
പുത്തനുണർവ്വിന്റെ ഓടക്കുഴൽ നാദം!
ഒരൽപം നടന്ന് തിരിഞ്ഞു നോക്കി,
ആരെങ്കിലും കാൽപാടുകൾ പിൻതുടരുന്നുവോ?..
നിരാശകൾ ചുഴികൾ തീർത്തപ്പോൾ,
മനസ്സിന്റെ സാന്ത്വനം,
"നീ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ്! "
പൊള്ളിയ മനസ്സിൽ വസന്തം തീർക്കുവാൻ,
ഒരു പുതു സൂര്യോദയത്തിനാകുമോ?..
മനസ്സിനു മാത്രമെ നമ്മെ ശരിക്കും സാന്ത്വനിപ്പിക്കാനാകൂ...
മറുപടിഇല്ലാതാക്കൂനന്ദി സീത..
മറുപടിഇല്ലാതാക്കൂപലേടങ്ങളിലും വിഡ്ഡികളായി സ്വയം വേഷം പകർന്നാടേണ്ടി വരുന്നു ഒാരോരുത്തർക്കും..ചിലപ്പോൾ കരഞ്ഞും ചിലപ്പോൾ ചിരിച്ചും!