പേജുകള്‍‌

ഞായറാഴ്‌ച, മേയ് 08, 2011

ചില ബ്ലോഗ്‌ അന്ധവിശ്വാസങ്ങൾ!

1) ബ്ലോഗ്‌ മാന്യന്റെ ഇരിപ്പിടം!
2) ബ്ലോഗ്‌ വാക്യം സത്യ വാക്യം!.. ബ്ലോഗൻ സത്യവിശ്വാസി!
3) ബ്ലോഗ്‌ മൗനം സ്വർണ്ണം .. 
4) ബ്ലോഗ്‌  വിമർശനം പാപമാണ്‌ ബ്ലോഗന്റെ ആത്മാവ്‌ കരയും.. ബ്ലോഗ്‌ നിർത്തി പോകും..തൊലിക്കട്ടിയുള്ളവർ വിമർശകരുടെ തൊലിയുരിയും.. വിമർശകർക്ക്‌ ബ്ലോഗ്‌ പേടി സ്വപ്നമാകും!
5) ബ്ലോഗ്‌ പെണ്ണുങ്ങളെ വിമർശിക്കരുത്‌.. അവർ ശപിക്കും..
7) ബ്ലോഗ്‌ പെണ്ണുങ്ങളെ കമന്റു കൊണ്ടഭിഷേകിച്ചാൽ മോക്ഷം കിട്ടും..
8) ബ്ലോഗിനെ വിമർശിച്ചാൽ ബ്ലോഗ്‌ മറുത രാത്രിയിൽ കൊക്കക്കോള കഴിക്കുന്നതു പോലെ ചോര കുടിക്കും..വിമർശകന്റെ ഫ്ലെഷ്‌ കെഫ്‌ സി ചിക്കൻ കഴിക്കുന്നതു പോലെ കൊറിച്ചു കൊറിച്ചു കഴിക്കും..
9) അന്യന്റെ മത വിശ്വാസത്തെ സ്വന്തം മത വിശ്വാസ ബ്ലോഗ്‌ കൊണ്ട്‌ പരിഹസിച്ചാൽ ബ്ലോഗ്‌ സ്വർഗ്ഗത്തിൽ സീറ്റ്‌ ലഭിക്കും...( വിശ്വസിച്ചാലും ഇല്ലെങ്കിലും: - ഈയ്യിടെ കുറച്ചു പേർക്ക്‌ സീറ്റു വാങ്ങികൊടുത്തതായി വിശ്വാസികൾ.!.നട്ടാൽ മുളയ്ക്കുന്ന നുണയെന്ന് അവിശ്വാസികൾ!)
10) അന്യന്റെ രാഷ്ട്രീയത്തെ ബ്ലോഗ്‌ കൊണ്ട്‌ എതിർത്താൽ ബ്ലോഗ്‌ മന്ത്രിയാകും..
11) ബ്ലോഗെഴുതി പാതി വഴിക്ക്‌ ചത്താൽ ബ്ലോഗ്‌ പ്രേതമാവും..
12) ബ്ലോഗ്‌ പ്രേമിച്ച്‌ പ്രേമിച്ച്‌ ചത്ത പെൺകൊടി ബ്ലോഗ്‌ രക്ഷസ്സാകും..
13) ബ്ലോഗിൽ രമിക്കുന്ന കമിതാക്കൾ ചത്താൽ അടുത്ത ജന്മത്തിൽ ബ്ലോഗി വംശത്തിൽ ജനിക്കും...
14) ബ്ലോഗെടുത്തവെനെല്ലാം ബ്ലോഗ്‌ വേന്ദ്രനായി..
15) ബ്ലോഗെഴുതി ചത്താൽ ബ്ലോഗ്‌ പുണ്യാളനായി..
16) ബ്ലോഗനുണ്ണി പിറന്നാൽ ബ്ലോഗനുണ്ണീ..
17) ബ്ലോഗ്‌ അന്ധവിശ്വാസി ബ്ലോഗിനെ എടുക്കും..
18) ബ്ലോഗ്‌ സ്വർഗ്ഗത്തിൽ വിമർശകരില്ല....
19) ബ്ലോഗന്റെ സ്വർഗ്ഗത്തിൽ മാലാഖകൾ ..ഉണ്ട്‌...ഇല്ല..
20) ബ്ലോഗൻ അമരനാണ്‌..!
21) ബ്ലോഗ്‌ ദുർമന്ത്രവാദി , ബ്ലോഗ്‌ നരകത്തിൽ ബ്ലോഗടിയേറ്റ്‌ ബ്ലോഗി, ബ്ലോഗി നടക്കും..
22 ) ബ്ലോഗ്‌ കൂടോത്രക്കാരൻ ബ്ലോഗ്‌ കമന്റു കിട്ടാതെ നീറി നീറി ബ്ലോഗും...
23) ബ്ലോഗിൽ ഹിജിഡകൾ ഉണ്ട്‌...
24) ബ്ലോഗിൽ വീണുമരിച്ചാൽ ബ്ലോഗ്‌ മോക്ഷം!
25) കമന്റു ദാനം മഹാദാനം..
26) ബ്ലോഗഹങ്കാരി ബ്ലോഗ്‌ നിത്യ നരകി..
27) ബ്ലോഗ്‌ കള്ളൻ ബ്ലോഗ രാക്ഷസൻ!
28)  ..ബ്ലോഗ തപസ്വി..ബ്ലോഗ സന്യാസി..
29) ..ബ്ലോഗെഴുതി തലത്തെറ്റിയവൻ- ബ്ലോഗ ഭ്രാന്തൻ..
30) ബ്ലോഗ നാമം മോക്ഷദായകം                                       അന്ധവിശ്വാസം.. അതല്ലേ എല്ലാം!

12 അഭിപ്രായങ്ങൾ:

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. ഇതില്‍ ഏതു ഇനത്തില്‍ പെടും സതീഷ്‌ ? :)
  ഹ ഹ ഏതായാലും കൊള്ളാം :)

  മറുപടിഇല്ലാതാക്കൂ
 3. >>>>25) കമന്റു ദാനം മഹാദാനം..<<<<<<

  ഹ ഹ ഹ ..അത് മറക്കില്ല ..കമന്റ്‌ ദാനം ചെയ്യുന്നു ...ഹ ഹ ഹ

  മറുപടിഇല്ലാതാക്കൂ
 4. വായിച്ച്‌ കമന്റിട്ട ഏവർക്കും ഹൃദയംഗമമായ നന്ദി..
  Noushad Vadakkel
  ശ്രീ

  മറുപടിഇല്ലാതാക്കൂ
 5. അലി പറഞ്ഞു...
  ബൂലോകത്തെ അമൂൽ പുത്രന്മാരെ അവഗണിച്ചതിൽ പ്രതിഷേധിക്കുന്നു.

  ========
  വായിച്ച തിനു നന്ദി
  അലി...അന്ധവിശ്വാസം.. അതല്ലേ എല്ലാം!..

  മറുപടിഇല്ലാതാക്കൂ
 6. വായിച്ച്‌ കമന്റിട്ടതിനു ഹൃദയംഗമമായ നന്ദി.ശ്രീ രമേശ്‌ അരൂര്‍

  ദീപസ്തംഭം മഹാശ്ചര്യം .. നമുക്കും കിട്ടണം 25 ആം വസ്തു വക!

  മറുപടിഇല്ലാതാക്കൂ
 7. കൊള്ളാമല്ലോ മാഷേ..'ബൂലോകത്തിലെ 30 വിശുദ്ധ വചനങ്ങൾ' എന്നോ മറ്റോ ആകാമായിരുന്നു:)
  satheeshharipad.blogspot.com

  മറുപടിഇല്ലാതാക്കൂ