പേജുകള്‍‌

തിങ്കളാഴ്‌ച, മേയ് 30, 2011

പറ്റിക്കൽ!

പഴയ പിതാമഹന്റെ ബുദ്ധി,
കടമെടുത്ത്‌,
കാക്കയുടെ ശ്രമം,
കല്ലെടുത്ത്‌ മൺകുടത്തിലിട്ട്‌,
ഉയരുന്ന വെള്ളം കുടിച്ച്‌,
ദാഹം മാറ്റണം!
പിന്നെ ഊറിച്ചിരിക്കണം!

വെള്ളമില്ലാത്ത കുടം,
കൊത്തി കൊണ്ടു വന്ന കല്ലെടുത്തിട്ട്‌,
വെള്ളമുയരുന്ന ദിനം കിനാവു കണ്ട്‌
കാത്തിരുന്നു.!

ശാപം പറ്റിയ കുടം!
നീട്ടിക്കരഞ്ഞ്‌,
പ്രാകി വിളിച്ച്‌,
പറന്നു..

ദൂരെ ഒരിടത്ത്‌,
ആരോ കൊണ്ടു വെച്ച വെള്ളം കുടിച്ച്‌,
ദാഹം മാറ്റി,
കള്ളൻ കള്ളനെന്ന് വിളിച്ച്‌..
പിറകെ പറക്കുന്ന പക്ഷികളെ
കോക്രി കാട്ടി കരഞ്ഞ്‌ പിൻതിരിപ്പിച്ച്‌...
ഞെളിഞ്ഞു പറന്നു..!

9 അഭിപ്രായങ്ങൾ:

 1. :)ഇപ്പോളത്തെ കാക്കകള്‍ക്ക് അപാര ബുദ്ധിയാ :)

  മറുപടിഇല്ലാതാക്കൂ
 2. വായിച്ചതിനു നന്ദി
  @ ponmalakkaran | പൊന്മളക്കാരന്‍
  @ രമേശേട്ടൻ- ശരിയാണ്‌ രമേശേട്ടൻ.. അപാര ബുദ്ധിയാണ്‌...കുഞ്ഞുങ്ങളുടെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ചെടുത്താലും ഞാൻ ചുട്ട ദോശയാണെന്ന് കുഞ്ഞുങ്ങളോട്‌ തിരിച്ച്‌ പറഞ്ഞു കൊടുക്കും!

  മറുപടിഇല്ലാതാക്കൂ
 3. അന്യന്‍റെ വിയര്‍പ്പിനെ ഭക്ഷിക്കുന്നവര്‍...!!!

  മറുപടിഇല്ലാതാക്കൂ
 4. കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

  മറുപടിഇല്ലാതാക്കൂ
 5. ശരിയാണ്‌ നാമൂസ്‌ താങ്കൾ പറയുന്നത്‌ ശരിയാണ്‌..
  വായനയ്ക്ക്‌ നന്ദി..

  മറുപടിഇല്ലാതാക്കൂ