പേജുകള്‍‌

ഞായറാഴ്‌ച, മേയ് 22, 2011

ശേ..ഈ കുട്ടി..!

നാശം! ..ഒതുക്കുന്തോറും വാരി
വലിച്ചെറിയുന്ന ചിന്തകൾ!
ചിലപ്പോൾ കരഞ്ഞ്‌ വിളിച്ച്‌,
പുഞ്ചിരിച്ച്‌, പൊട്ടിച്ചിരിച്ച്‌,
മൗനിയായി,പിണങ്ങി നിന്ന്!
പിടിച്ചേടത്ത്‌ നിൽക്കാതെ ഓടിക്കളിച്ച്‌!
വളർച്ചമുറ്റാത്ത മനസ്സിന്റെ കുട്ടിക്കളി!
ഒരു കുറ്റിച്ചൂലുമതി,
എനിക്കീ മതിലകം അടിച്ചുവാരാൻ!

ശുദ്ധമായി കിടക്കുവാൻ,
മനസ്സിന്റെ നിരസനം,
പായൽ പിടിച്ച ചിന്തകൾ,
സ്മാരകമായി കൂട്ട്‌ വേണമത്രെ!
പാവം കളിച്ചു മടുക്കുമ്പോൾ
എന്നെന്നേക്കുമായി ശയിക്കട്ടേ!

4 അഭിപ്രായങ്ങൾ:

 1. പാവം കളിച്ചു മടുക്കുമ്പോൾ
  എന്നെന്നേക്കുമായി ശയിക്കട്ടേ!

  മറുപടിഇല്ലാതാക്കൂ
 2. @ Mr.Akbar വന്നതിനു നന്ദി.. ഒപ്പം വായനയ്ക്കും..കമന്റിനും

  മറുപടിഇല്ലാതാക്കൂ
 3. എന്നന്നേക്കുമായി ശയിക്കള്‍ അത് ലോക നിഴമം

  മറുപടിഇല്ലാതാക്കൂ