അഗ്നിയാണുള്ളിൽ,
അകം കത്തിച്ചുരുക്കി,
ചാരമാക്കുന്നോരഗ്നി!
പൊടിക്കാറ്റാണ് പുറത്ത്!
ആത്മാഭിമാനത്തെ,
തലകുനിച്ചിരുത്തുന്ന കാറ്റ്!
ഘനീഭവിച്ച കാർമുകിൽ,
മൂക്കൊന്ന് പിഴിഞ്ഞു,
ചോർത്തിക്കളയും,
മരുഭൂമഴയാണെന്റെ,
ഇടയ്ക്കുള്ള ഓരോ യാത്രയും!
ഈ വറച്ചട്ടിയിൽ,
ഞാൻ വറുത്തു കോരും
ജീവിതത്തിന്,
പ്രാരാബ്ദത്തിന്റെ ചുവ!
എണ്ണയ്ക്ക് പരിദേവനത്തിന്റെ തിള!
നാട്ടിലെ ജഠരാഗ്നിയാവാഹനം!
വലിച്ചെറിയേണ്ടുന്ന,
അണകളാക്കിയെൻ രൂപാന്തരം!
അകം കത്തിച്ചുരുക്കി,
ചാരമാക്കുന്നോരഗ്നി!
പൊടിക്കാറ്റാണ് പുറത്ത്!
ആത്മാഭിമാനത്തെ,
തലകുനിച്ചിരുത്തുന്ന കാറ്റ്!
ഘനീഭവിച്ച കാർമുകിൽ,
മൂക്കൊന്ന് പിഴിഞ്ഞു,
ചോർത്തിക്കളയും,
മരുഭൂമഴയാണെന്റെ,
ഇടയ്ക്കുള്ള ഓരോ യാത്രയും!
ഈ വറച്ചട്ടിയിൽ,
ഞാൻ വറുത്തു കോരും
ജീവിതത്തിന്,
പ്രാരാബ്ദത്തിന്റെ ചുവ!
എണ്ണയ്ക്ക് പരിദേവനത്തിന്റെ തിള!
നാട്ടിലെ ജഠരാഗ്നിയാവാഹനം!
വലിച്ചെറിയേണ്ടുന്ന,
അണകളാക്കിയെൻ രൂപാന്തരം!
വളരെ നല്ല വരികള്‍. മനോഹരമായ ഒരു പോസ്റ്റ്.
മറുപടിഇല്ലാതാക്കൂകമന്റിട്ടതിനു നന്ദി മനോരാജ്
മറുപടിഇല്ലാതാക്കൂപ്രവാസദുഃഖം
മറുപടിഇല്ലാതാക്കൂThank you സീതാദേവി *
മറുപടിഇല്ലാതാക്കൂgood...enjoyed
മറുപടിഇല്ലാതാക്കൂ@ അജ്ഞാതന്‍ - വായനയ്ക്ക് നന്ദി
മറുപടിഇല്ലാതാക്കൂഅഗ്നിയാണുള്ളിൽ, ആ ചൂട് അനുഭവമാകുന്നു പോസ്റ്റിൽ http://aparaajitha.blogspot.com/2011/06/blog-post_29.html മറ്റൊരു പ്രവാസദു:ഖമാ
മറുപടിഇല്ലാതാക്കൂ