പേജുകള്‍‌

വ്യാഴാഴ്‌ച, മേയ് 26, 2011

നിമിഷങ്ങളിലൂടെ...

മോഷണം ഒരു കല!

തലച്ചോറു മോഷ്ടിക്കപ്പെട്ട കുലപതി,
ഉണക്കച്ചോറു തിന്നു വലഞ്ഞു,
കാണുന്നോർക്കാഭാസമായി,
സഹികെട്ട ഛർദ്ദി!

മോഷ്ടിച്ച ജയപതി,
അവാർഡിന്റെ വെളിച്ചത്തിൽ,
നാണമില്ലാതെ ചിരിച്ച്‌!
കെട്ടിപ്പിടിച്ചുമ്മ വെച്ച്‌!
------------------------

മലയാളിയുടെ വഴി!

ചിന്തകൾ വിശുദ്ധമായിരുന്നു!
രീതിയാണശുദ്ധമായത്‌,
വേഗതയിൽ ഓടി,
ചവറുകൾ ആരാൻ പടിക്കലെറിഞ്ഞ രീതി!
------------------------------------
ഉണ്ടില്ലെങ്കിലും..

ഉമ്മറത്തെ ഏമാന്‌ ഒന്നു കൊടുത്ത്‌,
അയൽപക്കത്തെ അമ്മൂമയ്ക്കും ഒന്നു കൊടുത്ത്‌,
അവൻ ശാസ്ത്രം വിളമ്പി,
"ഹർത്താലിന്‌ പാലുണ്ട്‌,
പത്രവുമുണ്ട്‌!

4 അഭിപ്രായങ്ങൾ:

  1. ഉമ്മറത്തെ ഏമാന്‌ ഒന്നു കൊടുത്ത്‌,
    അയൽപക്കത്തെ അമ്മൂമയ്ക്കും ഒന്നു കൊടുത്ത്‌,
    അവൻ ശാസ്ത്രം വിളമ്പി,
    അധര്‍ഷം അവസര വാദം ആവുന്നു

    മറുപടിഇല്ലാതാക്കൂ
  2. വായനയ്ക്ക്‌ നന്ദി കൊമ്പന്‍

    മറുപടിഇല്ലാതാക്കൂ