പേജുകള്‍‌

ഞായറാഴ്‌ച, മേയ് 22, 2011

പിഴച്ചത്‌...?

ഇന്നാളൊരു ഭ്രാന്തൻ,
അന്നൊരു മഹാത്മൻ,
മനസിലിട്ടുരുട്ടിയത്‌,
വാക്കുകളാക്കി തുപ്പി!
വാക്കുകൾ അഗ്നിയായത്രേ!

അന്നൊരു താപസൻ
ഇന്നാളൊരു  ജ്ഞാനി,
മനസ്സിലിട്ട്‌ ചവച്ചത്‌
മൗനമാക്കി വിഴുങ്ങി!
മൗനം സ്വർണ്ണമായത്രേ!

പുത്തൻ യുഗത്തിൻ,
ജീർണ്ണത കണ്ട്‌,
മൗനമായ്‌ നിന്നു,
വ്യാപിക്കുന്ന അന്ധത!
കാർക്കിച്ചു തുപ്പി,
കാലുകൾക്ക്‌ ചങ്ങല!
പിഴച്ചത്‌ മനസ്സിലിട്ടുരുട്ടാത്തതാകാം!

അക്ഷരങ്ങളെ തിരഞ്ഞു പിടിച്ച്‌,
മനസിലിട്ട്‌ ചവച്ച്‌,
മൗനമാക്കി വെച്ച്‌,
മനസ്സിലിട്ടുരുട്ടി,
ആഞ്ഞൊന്നു തുപ്പി!
കവിളിൽ തിമർത്ത പാട്‌!
അപ്പോൾ?

6 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. അപ്പോൾ?......

    അതു നന്നായി..........

    ഒരു പോസ്റ്റായി................

    മറുപടിഇല്ലാതാക്കൂ
  3. തിരിച്ചറിഞ്ഞവരുണ്ടെങ്കില്‍ ഭരണകര്‍ത്താക്കളുടെ
    മുഖത്തെത്താനൊത്തിരി നീട്ടിത്തുപ്പണം,
    ഭയമെങ്കിലന്യന്റെ മുഖതെങ്കിലും ,
    ആരേലുംകണ്ടെങ്കിലതു കഴുകിയൊറ്റുകാരനാകാം ,
    ഫൂ …..എന്തായാലും വിപ്ലവം തുടരട്ടെ ..

    മറുപടിഇല്ലാതാക്കൂ
  4. @ പൊന്മളക്കാരന്‍
    @ നാമൂസ്
    വന്നതിനു നന്ദി.. കമന്റിനും

    മറുപടിഇല്ലാതാക്കൂ