പേജുകള്‍‌

വെള്ളിയാഴ്‌ച, മേയ് 20, 2011

ബന്ധങ്ങൾ അറ്റു പോകുന്നത്‌!

എന്നെ ഞാൻ കൊന്നു കുഴിച്ചിട്ടേടത്ത്‌,
അലഞ്ഞു തിരിഞ്ഞ ആത്മാവിന്റെ ചോദ്യം.
"കൊന്നതെന്തിന്‌?
കുഴിച്ചിട്ടതെന്തിന്‌?"

ചോദ്യങ്ങളിൽ പകച്ച്‌,
എന്നെ ഉയർത്തെഴുന്നേൽപ്പിച്ചു നടത്തിയപ്പോൾ,
പരേതാത്മാക്കളായവരുടെ ചോദ്യം,
സമ്മാനിച്ച കല്ലറയിലുറങ്ങാതെ,
"ഉയർത്തെഴുന്നേറ്റതെന്തിന്‌?
നടന്നതെന്തിന്‌?"

അണപ്പല്ലുരഞ്ഞ,
ചോദ്യങ്ങൾക്കുത്തരം പറയാൻ,
ബാധ്യസ്ഥനല്ലെന്നെന്നുത്തരം!
വിശ്വാസം മരിച്ച കണ്ണുകൾക്ക്‌,
അഹങ്കാരിയായതന്നാണ്‌,
വഴികൾ നടുകെ ചീന്തപ്പെട്ടതും!
ഇല്ലെങ്കിൽ എന്നും ചത്തു കിടന്നേനേ!

4 അഭിപ്രായങ്ങൾ:

 1. അണപ്പല്ലുരഞ്ഞ,
  ചോദ്യങ്ങൾക്കുത്തരം പറയാൻ,
  ബാധ്യസ്ഥനല്ലെന്നെന്നുത്തരം!
  വിശ്വാസം മരിച്ച കണ്ണുകൾക്ക്‌,
  അഹങ്കാരിയായതന്നാണ്‌,

  നന്നായി

  മറുപടിഇല്ലാതാക്കൂ
 2. വായനയ്ക്ക്‌ നന്ദി സീതാദേവി

  മറുപടിഇല്ലാതാക്കൂ
 3. ആത്മാവ് മരിക്കാത്ത ഉടലോടു കൂടെ കര്‍മ്മം ചെയ്യുക നാം.

  മറുപടിഇല്ലാതാക്കൂ