പേജുകള്‍‌

ഞായറാഴ്‌ച, മേയ് 22, 2011

എനർജികൾ പൂക്കുന്നത്‌..

"എവിടെയാണ്‌ ഞാൻ,
പോസറ്റീവ്‌ എനർജി തിരയേണ്ടത്‌?"
ശവമഞ്ചം ചുമന്ന് ഉമ്മറപ്പടിയിൽ,
കുഴഞ്ഞു വീണ പത്രത്താളിലോ?
ചിതറിവീണ ഹിമോഗ്ലോബിൻ,
വർണ്ണചിത്രം നിമിഷമിടവിട്ട്‌,
വരച്ചു നൽകും ചാനലിൻ ചുവട്ടിലോ?
ഭൂമിയെ ഊഞ്ഞാലാട്ടി,
അമ്മയെ മുടിയാട്ടമാടിച്ച ആൺകരുത്തിൻ
പുളിച്ച ഉമിനീർ തുള്ളികളിലോ?"

മതിയെ കോർത്ത അവന്റെ ചൂണ്ട,
ഹൃദയം പിടഞ്ഞു വീണ നിമിഷം!
ചുണ്ടുകളിൽ നക്ഷത്രങ്ങൾ വിരിയിച്ച്‌,
അയാളവന്റെ ആകാശത്തിലെ ചന്ദ്രൻ!

നിന്റെയാകാശത്തിൽ
ക്ഷണികമായ ഗ്രഹണം!
നിന്റെ ചേതസ്സിൽ
നിതാന്തമായ അസ്തമനം!

ഞാൻ കാട്ടിയത്‌,
മഞ്ഞുരുക്കുന്ന ഉദയസൂര്യനെയാണ്‌!
നോക്കൂ കുട്ടീ കർമ്മസാക്ഷിയുടെ,
കരുത്താർജ്ജിച്ച വെളിച്ചം!"

താഴെ വീണ വടി!
തപ്പിത്തടഞ്ഞു പിടിച്ചെടുത്ത പോസറ്റീവ്‌ എനർജി!
ഭൂമിയുടെ നാദം ശ്രവിച്ച്‌,
പരസഹായമില്ലാതെ യാത്ര...!

ഉദയസൂര്യൻ?..
ഇയ്യാളെങ്ങിനെ?..

1 അഭിപ്രായം:

  1. നിണമണിഞ്ഞ പകലിന്‍റെ രൌദ്രത.
    നാരായമെല്ലാം നാശോന്മുഖതയെ വാഴ്ത്തുന്നു.
    ഇവിടെ, ഊര്‍ജ്ജം സംഭരിക്കേണ്ടത്‌ പോരാട്ട വീര്യവും ഉറക്കെ പറച്ചിലിനുമുള്ള ഇന്ധനത്തിനുമാവട്ടെ...!!

    മറുപടിഇല്ലാതാക്കൂ