പേജുകള്‍‌

ശനിയാഴ്‌ച, മേയ് 07, 2011

എനിക്കൊരിടം..?

എന്നെക്കാളുണ്ട ഓണക്കണക്കുകളിൽ,
കണക്കുപെരുപ്പിക്കുമ്പോൾ,
ഞാനുണ്ട കണ്ണീർ കണക്കുകളിൽ,
നിങ്ങൾ ശൂന്യമായിരുന്നു..!
അതേ ശൂന്യതയ്ക്ക്‌ പൂജ്യമെന്നു വിളിച്ച്‌,
നിൽക്കേണ്ടിടത്തു നിന്നാൽ
അക്കങ്ങളിൽ പൂജ്യത്തിനാണ്‌ വിലയെന്ന്
മുറിച്ചു പറഞ്ഞപ്പോൾ,
തോൽക്കപ്പെട്ടത്‌ വീണ്ടും ഞാനായിരുന്നു!
തോൽവികളിൽ ഞാൻ അഭിമാനിച്ചപ്പോഴും,
തോൽവി വിജയത്തിന്റെ ചവിട്ടു പടിയാണെന്ന്
പക്വതയാർന്ന് പറഞ്ഞപ്പോൾ ഞാൻ അന്ധാളിച്ചു!
ഇനി ഞാനെവിടെ നിൽക്കും..?

6 അഭിപ്രായങ്ങൾ:

  1. അവനവനുള്ള ഇടം സ്വയം കണ്ടെത്തണം ..അത് മറ്റാര്‍ക്കും നല്‍കാന്‍ കഴിയില്ല ..മറ്റുള്ളവര്‍ തരും എന്ന് വിചാരിക്കുന്നിടത്താണ് ഒരാളുടെ പരാജയം തുടങ്ങുന്നത് ..:)

    കമന്റു ബോക്സിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ അത്യാവശ്യമാണോ ? മാറ്റാന്‍ അറിയാഞ്ഞിട്ടാണ് എങ്കില്‍ പറഞ്ഞു തരാം ..കമന്റ് ഇടുന്നവര്‍ക്ക് ഇതൊരു ബുദ്ധിമുട്ട് തന്നെയാണ് ...

    മറുപടിഇല്ലാതാക്കൂ
  2. ശ്രീ രമേശ്‌ അരൂർ ...താങ്കൾ പറഞ്ഞത്‌ ശരിയാണ്‌..
    കമന്റിട്ടതിനു ആദ്യം നന്ദി..
    ബ്ലോഗിന്റെ സെറ്റിംഗിനെ കുറിച്ച്‌ കൂടുതൽ അറിയില്ല എന്നതും തുറന്നു സമ്മതിക്കുന്നു... ആരും പറഞ്ഞിരുന്നില്ല അങ്ങിനെ പ്രശ്നമുണ്ടെന്ന്.. താങ്കളുടെ നിർദ്ദേശമനുസരിച്ച്‌ മാറ്റാൻ ശ്രമിച്ചിട്ടുണ്ട്‌.. നന്ദി അറിയിക്കുന്നു... സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  3. എന്നെക്കാളുണ്ട എന്നാണു വേണ്ടതു്. എഴുതുക
    വീണ്ടും കവിതകള്‍

    മറുപടിഇല്ലാതാക്കൂ
  4. @ കമന്റിട്ടതിനു നന്ദി..ശ്രീ ponmalakkaran | പൊന്മളക്കാരന്‍

    @ ജയിംസ് സണ്ണി സാർ തെറ്റു ചൂണ്ടിക്കാട്ടിയതിനും കമന്റിട്ടതിനും ഒരു പാട്‌ നന്ദി

    മറുപടിഇല്ലാതാക്കൂ