പേജുകള്‍‌

ശനിയാഴ്‌ച, മേയ് 21, 2011

ഞാൻ!

അസൂയ പെരുക്കുമ്പോൾ,
ഞാനെന്നെ പൊക്കി,
നദിയിലെറിയും!
ഒലിച്ചു പോകട്ടേ!

അഹങ്കാരം തിമർക്കുമ്പോൾ,
ഞാനെന്നെ കടലിലെറിയും,
മുങ്ങി താഴട്ടേ!

കോപം മുടിയാട്ടമാടുമ്പോൾ
ഞാനെന്നെ തീച്ചൂളയിലിടും,
ചുട്ട്‌ പോകട്ടേ!

സന്തോഷം വിളിക്കുമ്പോൾ,
ഞാനെന്നെ നിങ്ങൾക്കു മുന്നിലെറിയും,
പൊട്ടിച്ചിരിച്ചാർക്കട്ടേ!

സമ്പാദ്യമായ്‌ മ്യൂച്ച്വൽ ഫണ്ടിൽ,
പുരുഷായുസ്സോളം സമർപ്പിച്ച,
പൊതിഞ്ഞു കെട്ടിയ
അവഹേളനം!
വലിച്ചെറിഞ്ഞും, ദാനം ചെയ്തും,
ദരിദ്രനാകുവതെന്തിന്‌?

സങ്കടങ്ങൾ മുട്ടുമ്പോൾ,
ഞാനെന്നെ പിടിച്ചു കെട്ടും,
മറ്റൊരറിയിപ്പുണ്ടാകും വരെ!
നിങ്ങൾ വിഷമിക്കരുത്‌!
പൊട്ടിച്ചിരിച്ചു വഷളാകരുത്‌!

ആ കുറ്റം പിൻതുടർന്നാൽ,
ഭാരം കൂടിയെൻ,
കഴുത്തൊടിയും!

4 അഭിപ്രായങ്ങൾ:

  1. പക്ഷെ, ഇതൊക്കെയും ആഗ്രഹം മാത്രമാവണം. ഒരു തീര്‍പ്പിലെത്താന്‍ സാധിക്കാത്ത വിധം ഞാന്‍ എന്നെ സ്നേഹിക്കുന്നുവല്ലോ..? സ്വാഭാവികം: ത്യജിക്കാന്‍ എന്നിലെ സുഖിമാന്‍ അനുവക്കുന്നില്ല തന്നെ..!

    മറുപടിഇല്ലാതാക്കൂ
  2. അസൂയയിലും അഹങ്കാരത്തിലും കോപത്തിലും സന്തോഷത്തിലുമൊക്കെ എനിക്ക് എന്നെയെ ഉപയോഗിക്കാനാവൂ പ്രതികരിക്കാൻ...കൊള്ളാം ട്ടോ

    മറുപടിഇല്ലാതാക്കൂ