പേജുകള്‍‌

ചൊവ്വാഴ്ച, മേയ് 17, 2011

വൃദ്ധകളുടെ രാജധാനി!

"തലമുറ!..
"എന്തേ ഇങ്ങനെ?"
കേട്ടപ്പോൾ എനിക്ക്‌ നൂറ്‌ ചിന്ത!
പറയുമ്പോൾ അവർക്ക്‌ നൂറ്‌ നാവ്‌!

"അന്നും മേഘം പതിയെ വന്നു,
വിഷാദമുണ്ടായിരുന്നു,
ഒറ്റയ്ക്കായെന്നോർത്ത്‌,
പന്തത്തിന്റെ തെളിച്ചത്തിൽ,
പൊട്ടിക്കരഞ്ഞു,!
മുറ്റം നിറച്ചും മുഴക്കത്തോടെയുള്ള കണ്ണീർ!
ഞാനേങ്ങിക്കരഞ്ഞു,!
ഇന്നും!

തോർന്ന മഴ തലയിണ കുതിർത്തിരുന്നു!

ഞാനേങ്ങിക്കരഞ്ഞത്‌,
മേഘം പൊഴിച്ച കണ്ണീരു കണ്ടല്ല,
തെളിഞ്ഞ പന്തങ്ങളിൽ ഭയന്നല്ല,
പൊട്ടിക്കരച്ചിലിൽ ഞെട്ടിയുമല്ല,
എനിക്ക്‌ വേണ്ടി പൊഴിക്കാൻ
കണ്ണീരില്ലാത്തവരെ ഓർത്തപ്പോഴാണ്‌!

ഒറ്റപ്പെടുന്ന മനസ്സിൽ,
എണ്ണം പെരുക്കുന്ന,
സീരിയലുകളാണത്രെ അഭയം!
മണിയടിക്കുമ്പോഴുള്ള ഭക്ഷണവും!"
ഓർത്തപ്പോൾ രസക്കേട്‌!
രക്തം പാലാക്കിയൂട്ടിയോർക്ക്‌,
പുച്ഛമാണ്‌ അഭയം!

ഓർക്കാതിരുന്നത്‌ പന്തികേട്‌!
കടലാമയെ പോലെ കരയിൽ വന്ന്,
തലമുറയെ വിതച്ച്‌,
കാൽപാദങ്ങൾ മായിച്ച്‌,
കടലിലേക്ക്‌ മടങ്ങണം!"
കാതുകളിൽ മണിയടി!
സ്നേഹം കോരി വിളമ്പുന്നുണ്ടത്രെ!
പുഞ്ചിരിക്കാൻ ശ്രമിച്ച്‌,
ഭിക്ഷാ പാത്രവുമായി
അവരുടെ ചുവടുകൾ!

6 അഭിപ്രായങ്ങൾ:

 1. നല്ല നിരീക്ഷണം...നല്ല വരികൾ..ഇഷ്ടപെട്ടു.

  മറുപടിഇല്ലാതാക്കൂ
 2. ഓർക്കാതിരുന്നത്‌ പന്തികേട്‌!
  കടലാമയെ പോലെ കരയിൽ വന്ന്,
  തലമുറയെ വിതച്ച്‌,
  കാൽപാദങ്ങൾ മായിച്ച്‌,
  കടലിലേക്ക്‌ മടങ്ങണം!"നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 3. കമന്റിയതിന്‌ നന്ദി...നികു കേച്ചേരി, അനുരാഗ്

  മറുപടിഇല്ലാതാക്കൂ
 4. ഞാന് ആദ്യമായാണ് ഇവിടെ എന്ന് തോന്നുന്നു !!

  കുറച്ചു പോസ്റ്റുകള് വായിച്ചു . ആശംസകള് !!

  മറുപടിഇല്ലാതാക്കൂ
 5. വായിച്ചതിനു നന്ദി ഉമേഷ്‌ പിലിക്കോട്

  മറുപടിഇല്ലാതാക്കൂ
 6. ഒറ്റപ്പെടുന്ന വാർദ്ധക്യങ്ങൾ മനസ്സിലൊരു നൊമ്പരമായി

  മറുപടിഇല്ലാതാക്കൂ