പേജുകള്‍‌

തിങ്കളാഴ്‌ച, മേയ് 09, 2011

കിനാവ്‌!

നിദ്രകളിൽ വരഞ്ഞു വെച്ച സ്വപ്നങ്ങൾക്കർത്ഥമുണ്ടായിരുന്നു..
തോണ്ടിയെടുത്ത്‌ ഓർമ്മകൾ ഉണർത്തും വരെ!
എന്റെ സങ്കൽപ്പങ്ങളിൽ ഞാൻ രാജാവും നീ സേവകനും!
ഒ‍ാരോ തമാശകൾ!..ല്ലേ?
മറന്നു പോയ സ്വപ്നങ്ങൾക്ക്‌ തർപ്പണം നൽകി,
പിന്നെയും നിദ്രകൾ വന്നു
സ്വപ്നങ്ങൾ വരഞ്ഞു..
ഇഷ്ടപ്പെട്ട കിനാവുകൾക്ക്‌ ചിറക്‌ വെച്ച്‌....
ഇഷ്ടപ്പെടാത്ത കിനാവുകളുടെ ചിറക്‌ മുറിച്ച്‌......!
ആരോ പറഞ്ഞു പകൽക്കിനാവുകാരനെ കുഴികുത്തി മൂടണം!
യാദാർത്ഥ്യങ്ങളിലേക്ക്‌ ഞാനൂഴിയിട്ടപ്പോൾ സർട്ടിഫിക്കറ്റുകളുടെ മൊഴി,
"....ചുമന്നു നടക്കാം!.. ചുമട്ടുകാരനെന്ന് വിളിക്കില്ല!"
പ്യൂപ്പയുടെ പുറം തോട്‌ ഭേദിച്ച്‌,
മനസ്സു മന്ത്രിച്ചു..
"നേർക്കാഴ്ചകൾ ഭീകരം!..ല്ലേ?
 കിനാവുകൾ വിശ്വസിക്കുമോ ആവോ?"

2 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2011, മേയ് 9 1:47 AM

  മെയ് 9 ആയപ്പോഴേക്കും 17 പോസ്റ്റുകൾ...
  താങ്കളുടെ പ്രതിഭയെ സമ്മതിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്റെ അശരീരി മുമ്പും ഉണ്ടായിരുന്നു..
  കമന്റിട്ടതിൽ നന്ദി..
  എന്തിനായിരിക്കും ഒളിച്ചു കളി!..
  പ്രത്യക്ഷപ്പെട്ടെങ്കിൽ എന്ന് ആശിച്ചു പോകുന്നു..വെറുതെ ഒന്നു തിരിച്ച്‌ താങ്ക്സ്‌ പറയാൻ!

  മറുപടിഇല്ലാതാക്കൂ