പേജുകള്‍‌

ബുധനാഴ്‌ച, മേയ് 18, 2011

ഒറ്റപ്പെടുന്ന തുരുത്തുകൾ!

കണ്ണു കെട്ടിയ നീതി പീഠങ്ങൾ!
തുലാസിൽ ഹൃദയം തൂക്കി,
ന്യായം തൂക്കി,
തെളിവുകൾ തൂക്കി,
കുറ്റവാളിയാക്കുന്ന നിമിഷം,
വിശ്വാസമായിരുന്നു അവരെ!
എന്റെ പാത മുന്നിലേക്ക്‌,
പിറകിൽ ശൂന്യത!

കാതു കെട്ടിയ നീതി പീഠങ്ങൾ!
തുലാസിൽ കനകം തൂക്കി,
വിശ്വാസം തൂക്കി,
നിരപരാധിയാക്കി,
ശ്വാസം നിലച്ച നിമിഷം!
സംശയമായിരുന്നു അവരെ,
മുന്നിൽ ഗർത്തം!
എനിക്കു പിറകിലേക്ക്‌ നടക്കണം,

പുറത്തൊരിടത്ത്‌ വിലപേശൽ!
ഒരിടത്ത്‌ ഭീഷണി!
ഒരിടത്ത്‌ എല്ലാം നഷ്ടപ്പെട്ട നിസ്സംഗത!
ഒരിടത്ത്‌ എല്ലാം പിടിച്ചടക്കി,
നുരഞ്ഞു പതയുന്ന ചഷകങ്ങൾ!

നീതിപീഠങ്ങളുടെ തുലാസിൽ,
മുളയാണി വെച്ചതാരാണ്‌?
തൂക്കക്കട്ടികൾക്ക്‌ പിറകിൽ ഈയ്യം
ഉരുക്കിയൊഴിച്ചതാരാണ്‌?
കള്ളപ്പറകൾ,
അളന്നിട്ട ന്യായങ്ങളിൽ,
അന്യായങ്ങളുടെ കൂമ്പാരം!

വശങ്ങളിൽ സമുദ്രങ്ങൾ നിറച്ചവരെവിടെ?
തിരമാല തുരുത്തുകൾ കവർന്നെടുക്കും മുമ്പ്‌...!

4 അഭിപ്രായങ്ങൾ:

  1. തിരമാല തുരുത്തുകൾ കവർന്നെടുക്കും മുമ്പ്‌...!??????

    മറുപടിഇല്ലാതാക്കൂ
  2. @ ശ്രീ രമേശ്‌ അരൂര്‍ - നന്ദി വായനയ്ക്ക്‌.

    ന്യായാസനം പിഴപ്പിച്ചവർ തന്നെ ഒറ്റപ്പെടുന്ന സത്യങ്ങൾ മരിക്കും മുന്നേ, (യദാർത്ഥ്യം മരിപ്പിക്കും മുന്നേ )വിധികൾ സത്യസന്ധമാമാക്കാൻ സഹകരിച്ച്‌ പഴയ വിശ്വാസത്തിലേക്ക്‌ തിരിച്ചെത്തിക്കണമെന്നേ ഉദ്ദേശിച്ചുള്ളൂ!

    മറുപടിഇല്ലാതാക്കൂ
  3. മനുഷ്യ മനസ്സിലെ അവശേഷിക്കുന്ന നന്മകൾ മാവേലി രാജ്യം തിരികെ തരട്ടെ

    മറുപടിഇല്ലാതാക്കൂ
  4. @ സീതാദേവി - എന്ന് ആഗ്രഹിക്കാം.. ആശിക്കാം പക്ഷെ....

    മറുപടിഇല്ലാതാക്കൂ