പഴുതുണ്ട്,
രക്ഷപ്പെടുവാനും
പെടുത്തുവാനും,
കാശെണ്ണിവാങ്ങുന്ന,
രാഷ്ട്രീയമുണ്ട്.
ഇന്നലെ ചെയ്ത വോട്ട്,
ഇന്നിനെ നോക്കി പല്ലിളിക്കുന്നു,
ഇന്ന്, തോറ്റതിടത്,
ജയിച്ചത് വലത്,
അന്ന് ,ജയിച്ചതിടത്,
തോറ്റത് വലത്!
അപ്പോൾ ജനം?
വീണ്ടും സംശയം!
വോട്ട് ചെയ്തത് ആര്?
എപ്പോഴും തോറ്റു തൊപ്പിയിട്ട്,
ഇടതിനൊപ്പം നിന്ന്,
വലതിനൊപ്പം നിന്ന്,
മറ്റു പലതിനൊപ്പം നിന്ന്,
ജയ് വിളിച്ച്,
നെടുവീർപ്പിട്ട്,
ആഹ്ലാദിച്ചഭിനന്ദിച്ച്,
നികുതിയേകി,
നടുവ് നിവർക്കാതെ,
മരിച്ചു വീഴേണ്ട ഇനം,
ഒരു പാവം ജനം!
ജയിച്ചത് ആര്?
കാറുകളിൽ അവർ സഞ്ചരിക്കട്ടേ,
ഏ.സികളിൽ അവരുറങ്ങട്ടേ,
വീണ്ടും വോട്ടെടുപ്പിൽ,
ചിരിച്ചു കൊണ്ടവർ വരട്ടേ,
വീണ്ടും സംശയം!
ജയിക്കേണ്ടതാര്?
തോൽക്കേണ്ടതാര്?
ചോദ്യങ്ങൾ വിഴുങ്ങി,
ഉത്തരങ്ങൾ വേണ്ടാതെ,
ശൂന്യതയിൽ നെടുവീർപ്പിട്ട്,
പണ്ട് ആനയേ പേടിച്ചവർ,
ഇന്ന് പിണ്ഡത്തേയും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ