പേജുകള്‍‌

ബുധനാഴ്‌ച, ഒക്‌ടോബർ 27, 2010

കാക്കയുടെ ചിന്തകൾ..(20)

അയ്യപ്പേട്ടൻ കവിയാണെന്ന് ആരും അറിഞ്ഞിട്ടില്ല..! ..അതോ അറിഞ്ഞവർ അറിഞ്ഞിട്ട്‌ വേണ്ടെന്ന് വെച്ചതാണോ?. കഷ്ടം!.. അദ്ദേഹത്തിന്റെ കഷ്ടപ്പാടും ആരും അറിഞ്ഞില്ല... മരിച്ചപ്പോഴാണ്‌ എല്ലാവരും ഇതൊക്കെ അറിഞ്ഞത്‌!.

..കവിയായത്‌ അദ്ദേഹത്തിന്റെ കുറ്റമാണോ?.. കഷ്ടപ്പാടുണ്ടായത്‌ അദ്ദേഹത്തിന്റെ കുറ്റമാണോ? ആണെന്നും അല്ലെന്നും പറയാം!.. സൗകര്യം പോലെ!

സാംസ്ക്കാരിക നായകന്മാർ ഒത്തു കൂടി.." ഈയ്യാൾക്കൊക്കെ ചാകാൻ കണ്ട സമയം!.. രണ്ടു ദിവസം കഴിഞ്ഞ്‌ ചത്താൽ പോരെ" എന്നാണോ ഉദ്ദേശിച്ചത്‌ എന്നറിയില്ല സംസ്ക്കാരം മാറ്റിവെക്കണം എന്ന് അഭ്യർത്ഥന!.. കേട്ടപാതി കേൾക്കാത്ത പാതി.വൈദ്യൻ കൽപിച്ച തും രോഗി ഇച്ഛിച്ചതും പാല്‌ എന്ന് ഗവൺമന്റും!

അദ്ദേഹത്തെ അറിയുന്നവരും അറിയാത്തവരും ഒത്തു കൂടി കുറേ കണ്ണീർ വാർത്തു..." ഇപ്പോൾ കണ്ണീർ വാർക്കുന്നതെന്തിന്‌?.. ജീവിച്ചിരിക്കുമ്പോൾ  അയാൾക്ക്‌  ഒരു നയാ പൈസ കൊടുത്തോ ഈ നാറികൾ!!" എന്ന് ചാനലിനു മുന്നിലും പ്രസിദ്ധീകരണത്തിനു മുന്നിലും ഒരാൾ ഷെൻ ചെയ്ത്‌ രോഷത്തോടെ അട്ടഹസിച്ചു!..വിമർശനങ്ങളുണ്ടായി.. വിവാദങ്ങളുണ്ടായി.. പരിഹാസങ്ങളുണ്ടായി.. തല തല്ലി കരയലുകളുണ്ടായി!

ചാനലുകൾ എല്ലാം വാർത്തയാക്കുകയാണ്‌... !

ചാനലിന്റെ പ്രഭാവലയം കെട്ടടങ്ങിയ നേരം!

**അട്ടഹസിച്ച ആ മഹാപ്രതിഭയോടൊരു കള്ളു കുടിയൻ മെല്ലെ തോണ്ടി വിളിച്ചു സ്വകാര്യം ചോദിച്ചു! .." ഇവരോ പോകട്ടേ..താങ്കളെന്താണ്‌ അയ്യപ്പേട്ടന്‌ വേണ്ടി ചെയ്തത്‌.?. ഒരു കാലണയെങ്കിലും നൽകിയോ?"

കേട്ട പാതി കേൾക്കാത്ത പാതി അദ്ദേഹം ആത്മാഭിമാനത്തോടെ പറഞ്ഞു.." ഞാൻ കള്ളുകുടിയന്മാരോട്‌ സംസാരിക്കാറില്ല!"

.. ഇത്രെയുള്ളൂ കാര്യം!- കാക്ക പ്രീയതമയോടും മറ്റ്‌ കാക്കകളോടും പറഞ്ഞു .... കാക്കകൾ കാ..കാ.. എന്ന് ശരിവെച്ചു!

--------
NB**ഇതെന്റെ ചിന്തകൾ!

2 അഭിപ്രായങ്ങൾ:

  1. അദ്ദേഹത്തെ തെറ്റുപറയാന്‍ പറ്റോ? കള്ളുകുടിയന്മാര്‍ക്ക് വല്ലോം പറഞ്ഞാ മനസ്സിലാവോ? ഇനിയിപ്പോ എല്ലാരും കള്ളുകുടിയന്മാരായാ അയാളാരോടാ സംസാരിക്കാ? ആരാ ഇപ്പൊ അയ്യപ്പേട്ടന് കാലണ നല്‍കിയവര്‍ ?എല്ലാ കാക്കകളും ഇരുന്നു ചിന്തിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. സത്യം!..പോകേണ്ടവർ പോയി, കാണേണ്ടവർ കണ്ടില്ല..പരസ്പരം കുറ്റം പറഞ്ഞ്‌ വെറുതേ ഷൈൻ ചെയ്യുന്നു ചിലർ!

    മറുപടിഇല്ലാതാക്കൂ