പേജുകള്‍‌

വെള്ളിയാഴ്‌ച, ഒക്‌ടോബർ 29, 2010

ബാഷ്പാഞ്ജലി

ഏതോ അറം പറ്റും വാക്കുകൾ-
പാടി പതിഞ്ഞു കവിയൊടുങ്ങുന്നു,
ഒപ്പം തീക്ഷ്ണമാം കവിതയും!
ഇല്ല രാജസിംഹാസനങ്ങളിൽ നീതി,
ഇല്ല ജനാധിപത്യ സിംഹാസനങ്ങളിലും.

ഒട്ടിയ വയറിൽ ചാഞ്ഞുറങ്ങിയ,
തൂലിക പടവാളാണത്രേ,
വറ്റിറങ്ങാത്ത തൊണ്ടയിലൂറിയ,
നിശ്വാസം ചാട്ടവാറത്രേ,
ദാരിദ്രകെടുതിയിൽ,
കാറി വിളിച്ച കുടലിൻ രോദനം,
പടഹധ്വനിയത്രേ!

വിമശകർ തലനാരിഴ കീറി,
കണങ്ങളെ വേർ പെടുത്തുന്നൂ,
അമർഷം കൊണ്ടമരും ,
അണപ്പലുകൾ ചാനലുകളിൽ,
അശ്ലീല നൃത്തം വെക്കുന്നൂ,
വൃഥാ രസക്കേടിനായ്‌.

കൊടിയും തോരണവും തൂക്കി,
നമുക്കിനി പാടാമാവരികൾ,
പാഠപുസ്തകങ്ങളിൽ,
സർക്കാരിൻ ദയ!

ചുരുട്ടി വെച്ച കുപ്പായക്കയ്യിലെ,
ചുരുട്ടു കടലാസിൽ-
കോറിയ വരകൾ നോക്കി,
മഹത്തരമെന്നോതി സ്വയം,
നമ്മെ പരിഹസിച്ചീടാമിനി,
കവികൾക്കായ്‌ രക്തസാക്ഷിത്വം-
വരിച്ച ഒരുപാവം കവിയുടെ
ഓർമ്മ പുതുക്കലുകൾ!

അല്ലെങ്കിൽ വിസ്മരിച്ചീടാം,
തണ്ടും താവും പറഞ്ഞു,
കാൽ നക്കാനറിയാത്ത
ദരിദ്രന്റെ കോറിവരകൾ,
നമുക്കപമാനമെങ്കിൽ!

1 അഭിപ്രായം:

  1. തെരഞ്ഞെടുപ്പെന്ന പേരില്‍ ശവസംസ്കാരംപോലും മാറ്റിവെപ്പിച്ചതുപോലുള്ള സമീപനങ്ങള്‍ ഒരിക്കലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാവരുതായിരുന്നു. ഒരു കലാകാരനോട്‌ ചെയ്ത ഏറ്റവും വലിയ ക്രൂരതയായിപ്പോയി.
    രചന നന്നായിരിക്കുന്നു.................ഭാവുകങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ