പേജുകള്‍‌

ബുധനാഴ്‌ച, ഏപ്രിൽ 13, 2011

ഇതൊക്കെ ഭയങ്കര സംഭവമാണ്‌!

ഇതൊക്കെ ഭയങ്കര സംഭവമാണ്‌! - കാണുന്നവർക്കും കേൾക്കുന്നവർക്കും, അനുഭവിച്ച്‌ രോമാഞ്ചമാവുന്നവർക്കും!
-----------------------------------
ഭയങ്കരമായ ചർച്ച നടക്കുകയാണ്‌...... നൂലുകൾ പാകി, നെയ്ത്‌, സാഹിത്യ വസ്ത്രമാക്കി ധരിക്കുവാനുള്ള ശ്രമം! .. വെറും ശ്രമമല്ല.. ഒരു ഭഗീരഥ പ്രയത്നം..!!... നെയ്തുകാരായ നെയ്തുകാർ മുഴുക്കെ സന്നിഹിതരാണ്‌...!.. ഒപ്പം ധരിക്കേണ്ടവരും!..ധരിപ്പിക്കേണ്ടവരും!

നല്ല നല്ല നെയ്ത്തുകാർ വേഗത്തിൽ വസ്ത്രം നെയ്തു ധരിച്ചു മികവു നോക്കി...ചിലർ പാകമാവാത്ത വസ്ത്രങ്ങളിൽ ഒരു വിമ്മിഷ്ടത്തോടെയും!. ..അടുത്തത്‌ അയാളുടെ ഊഴമായിരുന്നു...!

തുന്നി യോജിപ്പിക്കാൻ പോലും പറ്റാതെ, വിഷമിച്ച്‌ കീറിപ്പറിഞ്ഞ വസ്ത്രമെടുത്തു കാട്ടി.. തെല്ലു ലജ്ജയോടെ അയാൾ പറഞ്ഞു...നല്ല വസ്ത്രം ധരിക്കാനുള്ള യോഗ്യത ഈ മഹാ പാപിക്കുണ്ടോ?....
"താങ്കളുടെ പേരെന്ത്‌?"- സദസ്സിൽ നിന്നും ചോദ്യമുയർന്നു.
"നാട്‌!"-
അയാൾ പേരു പറഞ്ഞു..നാടേതെന്ന് പറഞ്ഞു..അയാൾക്ക്‌ മറ്റൊന്നും പറയാൻ ഉണ്ടായിരുന്നില്ല... പിന്നെ അയാൾ കസേരയിൽ ഇരുന്നു.....വാക്കുകൾ കിട്ടാതെ ഉഴറിയ അയാളെ സദസ്സ്യർ ഇരുത്തി എന്നു പറയുന്നതാവും ശരി!

പിറ്റേന്ന് വലിച്ചെറിഞ്ഞ പത്രത്താളുകളിൽ അയാളെ കുറിച്ചും ഉണ്ടായിരുന്നു..

" .. സദസ്സിനെ പ്രകമ്പനം കൊള്ളിച്ച മഹാരഥൻ!.... സാഹിത്യത്തിന്റെ ഊടും പാവും നെയ്യുന്നതിൽ ഒരു പ്രധാനിയായ മഹാപ്രതിഭ! ................................... ............... ................. ......"

അതു വായിച്ച്‌ അയാൾ ഊറിച്ചിരിച്ചു... പിന്നെ കൂലം കുഷമായി ചിന്തിച്ചു..." ഇനി ഈ സാഹിത്യം കണ്ടു പിടിച്ചത്‌?..."

പേരും നാടുമൊഴിച്ചു മറ്റൊന്നും പറയാത്തതിൽ അയാൾ അഭിമാനം കൊണ്ടു... ഇല്ലായിരുന്നെങ്കിൽ ഭാഷ കണ്ടു പിടിച്ച കുറ്റം കൂടി അയാൾ ചുമയ്ക്കേണ്ടി വന്നേനേ!

4 അഭിപ്രായങ്ങൾ:

  1. അപ്പൊ ഇതൊക്കെ ഇത്രേയുള്ളൂ എന്നാണോ പറഞ്ഞു വരുന്നത്?
    (കുവൈത്ത് സാഹിത്യകൂട്ടായ്മ രൂപീകരിച്ചു....hi..hi..hi)

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാല്ലോ സുഹൃത്തേ...അയാൾ വേറെന്തേലും കൂടെ മിണ്ടിയിരുന്നേലുള്ള അവസ്ഥയേ...ഹിഹി
    എന്നാലും.....

    ആരാ ഈ സാഹിത്യം കണ്ടു പിടിച്ചത്...ങ്ങേ....ഹിഹി

    മറുപടിഇല്ലാതാക്കൂ
  3. മുജീബ്‌..ഹേയ്‌ അല്ല...കുവൈത്ത്‌ സാഹിത്യ കൂട്ടായ്മ സാഹിത്യ സമുദ്രങ്ങളുടെ സമാഹാരമാണ്‌.......!

    അതിലെ സാഹിത്യം നുണയുന്ന ഒരു ചെറു മത്സ്യത്തിനു എന്തൊക്കെ സ്വപ്നം കണ്ടു കൂടാ..!.. എന്തൊക്കെ വിമർശനം നടത്തിക്കൂടാ...?

    മറുപടിഇല്ലാതാക്കൂ
  4. നന്ദി സീത കമന്റിയതിന്‌!

    ആരും നമ്മെ ചൂണ്ടാതിരുന്നാൽ മതിയായിരുന്നു.. !!

    മറുപടിഇല്ലാതാക്കൂ