പേജുകള്‍‌

തിങ്കളാഴ്‌ച, ഏപ്രിൽ 18, 2011

വായ്ക്കുരവ!

പണ്ടുണ്ടായിരുന്നു ചേകവൻ!
പല്ലുകൊഴിഞ്ഞ്‌,
പഴക്കം വന്ന്,
വീരവാദമടിച്ച്‌,
തഴക്കം മൂത്ത്‌,
മറവിയില്ലാത്ത,
ചേകവൻ!
ചേരയെ കൊല്ലാൻ പാങ്ങില്ലാത്ത,
തുരുമ്പുള്ള വാളുള്ളവൻ!
ഞെരിഞ്ഞമർന്ന്,
അവിടേയും ഇവിടേയും വെട്ടി,
ഇടവും വലവും വെട്ടി,
ശൂരത്വം കാട്ടി,
തറവാടിളക്കി,
പിന്നെ കരണം മറിഞ്ഞ്‌,
നാക്കിനു നീട്ടം വന്ന്,
വാക്കുകൾ കുരുങ്ങി,
പിടഞ്ഞു ചത്തു!
ധീരയോദ്ധാവിൻ,
ഗംഭീരമരണം!

രാഷ്ട്രീയം അങ്ങിനെയാണ്‌!

പഴക്കം വന്നവർ,
പിടഞ്ഞു ചാകണം!
ഇല്ലെങ്കിൽ
നാക്കൊതുക്കി,
ഒതുങ്ങി നിൽക്കണം!
യുവരാജാക്കന്മാരുടെ
എഴുന്നള്ളത്തിന്‌ കുരവയിടണം!
കസേര യുദ്ധത്തിൽ,
നാണം കെട്ട തോൽവിയേക്കാൾ..
കുരവയിട്ട സുഖമെങ്കിലും ആവാലോ..!

3 അഭിപ്രായങ്ങൾ:

 1. ഇഷ്ട്ടപ്പെട്ടു ..കാലില്‍ പിടിച്ചു
  വലിച്ച് താഴെ ഇടുമ്പോഴും
  കാലു തെറ്റിയതാണ് എന്ന്
  പറയാന്‍ ആണ് ഈ ജാതിക്കു
  ഇഷ്ടം ..!!!.അതെ പറ്റൂ അല്ലാതെ
  മാറില്ല ..

  മറുപടിഇല്ലാതാക്കൂ
 2. വായിച്ചു കമന്റിയതിനു നന്ദി.. എന്റെ ലോകം

  മറുപടിഇല്ലാതാക്കൂ
 3. തഴക്കം മൂത്തവന്റെ തുരുമ്പിച്ച വാള്‍ സൂക്ഷിക്കണം.....പോയിസന്‍ സാധ്യത കൂടുതലാണ്...

  മറുപടിഇല്ലാതാക്കൂ