ഉപകാര സ്മരണ!
-------------------------
1) ഒട്ടിയ വയറിന്റെ തേജസ്സാകണം യജമാനൻ വലിച്ചെറിഞ്ഞ കുപ്പയിലെ ചോറിന് അപാര രുചി!..അയാൾ നന്ദികൾ ഹൃദയത്തിലിട്ട് ആട്ടിയെടുത്ത് നാവിലൂടെ വിളമ്പി!.. ചാക്കിട്ട് നിലത്തിരുന്ന് വയറു തടവി!
പിന്നീടെപ്പോഴോ സ്വന്തം കുപ്പയിൽ ചോറ് നിറഞ്ഞപ്പോഴാകണം വയറിന് അസ്കിതയും നാക്കിനൊരു ചൊറിച്ചിലും, വായക്കൊരു അരുചിയും മനസ്സിനൊരു വിമ്മിഷ്ടവും!
തെറിപ്പാട്ട് ഓക്കാനവും!.. ചാരു കസേരയിൽ ചാഞ്ഞിരുന്ന് അയാൾ കുംഭ തടവി!
----------------------------------------------------------
2) ആരാനെ പറ്റിച്ച് പുളി മരം കയറ്റി, ആരാന്റെ ചിലവിൽ, നാക്കിലയിൽ ചോറിട്ട് മൂക്കിൽ മണം പറ്റി, നാവറിഞ്ഞു വയറു നിറച്ചും അയാൾ ചോറുണ്ടു... വയറു നിറഞ്ഞപ്പോൾ തേവരെ മറന്ന് അയാൾ തെറി വിളി തുടങ്ങി..
അല്ലേലുയാ.. അല്ലേലൂയാ...!
സ്വസ്ഥത കിട്ടാതെ ദൈവം കണ്ണടച്ചിരുന്നു...!..പിന്നെ കരുതി " ഇങ്ങനെയും ഉണ്ടോ ഒരു നന്ദി പ്രകടനം!... തമ്മിൽ ഭേദം ഇവനെ പട്ടിണിക്കിട്ട് ചുട്ടു കൊല്ലുന്നതായിരുന്നു...!"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ