പേജുകള്‍‌

ശനിയാഴ്‌ച, ഏപ്രിൽ 16, 2011

പൂതത്തെ കാണാത്ത ഉറക്കം തൂങ്ങികൾ!

അന്നുണ്ടായിരുന്നു,
പൂതവും, ഓലയെഴുത്താണിയും
വലിച്ചെറിഞ്ഞോരുണ്ണിയും,
പൂതത്തെ കറക്കി,
ഉണ്ണിയെ വീണ്ടെടുത്ത,
നൊന്തു പെറ്റോരമ്മയും!

ഇന്നുമുണ്ടായിരുന്നു,
പൂതവും, സിമ്മും,
കുടുങ്ങിയ പെൺകിടാവും,
പൂതത്തെ അറിയാത്ത
നിലവിളിക്കുന്നോരമ്മയും!

ആത്മാംശങ്ങളിൽ,
മായം ചേർത്ത്‌,
മേനി വടിവിനെ,
തുറന്ന പുസ്തകമാക്കി,
നിരൂപണമെഴുതിച്ച്‌,
തലമുറയെ പിൻപറ്റിച്ച,
ദാരുണാന്ത്യം!

പാതിവൃത്യത്തിൽ
പതിരു കണ്ട്‌,
പഴമയെ ആത്മാഹുതി ചെയ്യിച്ച
സംസ്കാരം!

തിരിഞ്ഞു നോക്കരുത്‌!
നമ്മളേറെ മുന്നിലാണ്‌!
കുതിപ്പിന്റെ തിരക്കിലാണ്‌!
ഉറഞ്ഞു തിമർത്ത്‌-
പൂതങ്ങൾ എന്നും വരും!
ബുദ്ധിയില്ലാത്ത കിടാങ്ങൾക്ക്‌,
ബുദ്ധിയേകിയും
സിമ്മുകളേന്തിയോർക്ക്‌,
മിസ്സ്ഡ്‌ കോളെറിഞ്ഞു-
പൂതി പരത്തിയും!

6 അഭിപ്രായങ്ങൾ:

 1. >>തിരിഞ്ഞു നോക്കരുത്‌!
  നമ്മളേറെ മുന്നിലാണ്‌!
  കുതിപ്പിന്റെ തിരക്കിലാണ്‌!<<

  നന്നായിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 2. അല്ലെങ്കിൽ തന്നെ തിരിഞ്ഞ് നോക്കാനൊക്കെ ആർക്കാ നേരം..

  വരികൾ നന്നായിട്ടുണ്ട്.
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 3. ശ്രീ രമേശ്‌ അരൂര്‍
  നികു കേച്ചേരി,
  കമ്പർ,
  വായിച്ച്‌ അഭിപ്രായം പറഞ്ഞ ഏവർക്കും നന്ദി..

  മറുപടിഇല്ലാതാക്കൂ
 4. അതെ.....ഒരിക്കലും തിരിഞ്ഞു നോക്കരുത്, നോക്കിയാല്‍ ഒരു പക്ഷെ നമ്മലെത്രത്തോളം "മുന്നിലാണെന്ന് " മനസ്സിലായിപ്പോകും

  മറുപടിഇല്ലാതാക്കൂ