പേജുകള്‍‌

ചൊവ്വാഴ്ച, ഏപ്രിൽ 12, 2011

മുഴുത്ത അസൂയകൾ!

ആളുകൾ മൂക്കത്ത്‌ വിരൽ വെച്ചു... ചെവിയിൽ പഞ്ഞി തിരുകി..!..വായിൽ വിരലിട്ട്‌ ഓക്കാനിച്ച്‌ ,നാക്കെടുത്ത്‌  പുറത്തിട്ട്‌ അലക്കു തുടങ്ങി...!!
ഇന്നലെവരെ തെണ്ടി നടന്ന ജോസു കുട്ടി!!!.. ന്നാലും ??

..... ദൈവവിളിയിൽ പാസ്റ്ററായി.!!
.....അത്ഭുത രോഗശാന്തി ശുശ്രൂഷകനായി!
....പണക്കാരനായി...!!
....സംഭവമായി...!!

---------മറ്റൊരു ദൈവവിളിയിൽ സ്ത്രീപീഡനത്തിൽ അകത്തായി,
.............നീലച്ചിത്രമെടുത്തതിന്റെ കേസായി,
.............അഴിയെണ്ണി!...

...ദൈവ വിളി കേട്ട ആളുകൾ കിട്ടിയ വിലകൂടിയ സാധനങ്ങൾ ഒക്കെയും കൈയ്യിട്ട്‌ വാരിയെടുത്ത്‌ വീതിച്ചു!.. ചിലവ തല്ലിയുടച്ചു!..

........ദൈവവിളിയിൽ ജോസു കുട്ടി പിന്നേയും തെണ്ടിയായി.
........പാപിയായി...
.........കുമ്പസാരിയായി..!

.......മറ്റൊരു ദൈവ വിളിയാൽ നാടു വിട്ടു... മറ്റെങ്ങോ പാസ്റ്ററായി ...!
..".ദൈവത്തിന്റെ ഓരോ ലീലകള്‌!"
പിന്നെയും ആളുകൾ വായിട്ട്‌ അലച്ചു!!

3 അഭിപ്രായങ്ങൾ:

 1. എല്ലാ മതത്തിലുമുണ്ടു മതത്തിന്റെ പേരും പറഞ്ഞു മുതലെടുക്കുന്നവർ...
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 2. Naseef U Areacode..താങ്കൾ പറഞ്ഞതു ശരിയാണ്‌...എല്ലാ മതങ്ങളിലും ഇത്തരക്കാരെ കുറിച്ചു പറഞ്ഞിട്ടുമുണ്ട്‌ എന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്‌..

  താങ്കളുടെ കമന്റിനു നന്ദി

  മറുപടിഇല്ലാതാക്കൂ
 3. എല്ലാം ഒന്നിനൊന്നു മെച്ചം.......!!!!

  മറുപടിഇല്ലാതാക്കൂ