പേജുകള്‍‌

ബുധനാഴ്‌ച, ഏപ്രിൽ 13, 2011

ആത്മീയ തൊഴിലാളി.!.

"രാജു യുക്തിവാദിയായിരുന്നു.. അതിനാലാകണം യുക്തിക്കനുകുലമായി ചിന്തിച്ച്‌ പരമ ദരിദ്രനായി മണ്ണടിഞ്ഞത്‌!.."
"... ഒരു പക്ഷെ രൂക്ഷമായ ദൈവ കോപം!..."
....യുക്തിക്കതീതമായി ചിന്തിച്ച്‌, ചിന്തിച്ച്‌ സന്യാസീ വേഷം കെട്ടിയ  സന്യാസിയായ കൂട്ടുകാരൻ പൂർവ്വാശ്രമത്തിലെ ജീവൻ, പുണ്യാശ്രമത്തിലെ ഗുരുവര്യൻ , പഴം പുരാണം പറഞ്ഞ്‌ ഉപസംഹരിച്ച്‌ നരച്ച താടി തടവി ചിരിച്ചു...

പിന്നെ കൈമലർത്തി.." .. എല്ലാം അവിടുത്തെ മായ!"
സ്വർണ്ണസിംഹാസനങ്ങൾ!... കോട്ട കൊത്തളങ്ങൾ!..ആശ്രമാധിപതിയായ മഹാത്ഭുതങ്ങൾ!. ...പ്രഗൽഭന്മാരുടെ ദർശന നിരകൾ!...പ്രശസ്തികൾ!!

......ഒരു പക്ഷെ അനന്തമായ ശുക്രദശ!...അല്ലെങ്കിൽ കലി കാലം!.

...അല്ലെങ്കിൽ എല്ലാം ഉപേക്ഷിച്ച്‌ , സമ്പത്തുകൾ മുഴുവൻ ദാനം ചെയ്ത്‌, കാഷായ വസ്ത്രം സ്വയം നെയ്തു ധരിച്ചു, കാടു കയറി ദൈവത്തിൽ മനസ്സും ശരീരവും സ്വയം അർപ്പിച്ച്‌ തപസ്സു ചെയ്യുന്ന യദാർത്ഥ സന്യാസികൾക്കുള്ള താക്കീത്‌!..

... ഒരു രുദ്രാക്ഷവും ഒരു കാഷായവും ഒരു പിടി പൊടിക്കൈകളുമുണ്ടെങ്കിൽ ദൈവവും കൈകുമ്പിളിലാണെന്ന് കരുതിയ ശിഷ്യത്തികളും തലമറന്നു ചിരിച്ചു!.. പിന്നെ കൺകളടച്ച്‌ കൈകൾ കൂപ്പി നമസ്ക്കരിച്ചു..!.
...അപ്പോഴേക്കും സമർപ്പണത്തിനു സമയമായിരുന്നു..!

...അതിനു രുദ്രാക്ഷവും കാഷായവും എന്തിന്‌ ആത്മീയത പോലും ആവശ്യമില്ലായിരുന്നു...!..
...അടഞ്ഞമുറിയിലെ സീൽക്കാരങ്ങളിൽ മന്ത്രണത്തിന്റെ ആവാഹനങ്ങളുണ്ടായിരുന്നു..!

6 അഭിപ്രായങ്ങൾ:

 1. സമര്‍പ്പണം കൊള്ളാം ..ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒരു തൊന്തരവ് തന്നെയാണ് കേട്ടോ സഹോദരാ ..ഇതിന്റെ ആവശ്യമുണ്ടോ ? :൦

  മറുപടിഇല്ലാതാക്കൂ
 2. വായിച്ചതിനു നന്ദി ശ്രീ രമേശ്‌ അരൂർ..പിന്നെ കമന്റിയതിനും..

  മറുപടിഇല്ലാതാക്കൂ
 3. വളരെ പ്രസക്തമെന്നു തോന്നുന്ന അല്ല പ്രസക്തമായ കായ്ച്ച

  മറുപടിഇല്ലാതാക്കൂ
 4. അതെ... കാടു കയറി ദൈവത്തില്‍ മനസ്സും ശരീരവും സ്വയം അർപ്പിച്ച്‌ തപസ്സു ചെയ്യുന്ന യദാർത്ഥ സന്യാസികള്‍ക്കുള്ള താക്കീത്‌തന്നെയാണ്.അവര്‍ക്ക് രണ്ടു വഴികലെയുള്ളൂ.........ഒന്നുകില്‍ ഒരാശ്രമവും കുറച്ചു ശിഷ്യഗണങ്ങളെയും സംഘടിപ്പിക്കുക....അല്ലെങ്കില്‍ കാട്ടില്‍ നിന്നും കാഷായ വസ്ത്രത്തില്‍ ഒരിക്കലും പുറത്തിറങ്ങാതിരിക്കുക

  മറുപടിഇല്ലാതാക്കൂ
 5. മുജീബ്‌.. ...ഈ ആത്മീയ തൊഴിലാളികളെ കൊണ്ട്‌ മതം മനുഷ്യനെ വെറുപ്പിക്കുന്ന കറുപ്പായി!

  മറുപടിഇല്ലാതാക്കൂ