പേജുകള്‍‌

തിങ്കളാഴ്‌ച, ഏപ്രിൽ 11, 2011

വടക്കൻ പാട്ട്‌!


ഓടുന്ന പാമ്പോടും
വെള്ളത്തോടും
കത്തുന്ന തീയ്യോടും
ദൈവത്തോടും,
പിന്നെം കളിക്കാമെൻ
കുഞ്ഞൊതേനാ!


രാഷ്ട്രീയക്കാരോടും,
ഗുണ്ടയോടും,
ചാരായം വാറ്റുന്ന,
മാന്യരോടും
മയക്കുമരുന്നിന്റെ
രാജാവോടും
മണലൂറ്റുകാരോടും
പോലീസോടും,
റിയലെസ്റ്റേറ്റ്‌കാരോടും
പൂവാലനോടും,
കുഴൽപ്പണക്കാരോടും
ഗുമസ്തനോടും
പയ്യെ കളിയെന്റെ
കുഞ്ഞൊതേനാ!
കേരളമാണെന്റെ
കുഞ്ഞൊതേനാ!

1 അഭിപ്രായം:

  1. ഒന്നൂടെ കുഞ്ഞോതേതനെ പൊലിപ്പിക്കാമായിരുന്നു...
    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ