പേജുകള്‍‌

ചൊവ്വാഴ്ച, ഏപ്രിൽ 26, 2011

രതി - യാഥാർത്ഥ്യങ്ങൾ!

രതി  സുഖമാണ്‌,
                കല യാണ്‌
                താളമാണ്‌,
                ലയമാണ്‌,
                പുണ്യമാണ്‌,
                പാപമാണ്‌,
                ദൈവികമാണ്‌,
                പൈശാചികമാണ്‌!
                അനുഭൂതിയാണ്‌!
                വിടരുന്ന കൗമാരങ്ങളിൽ,
                അഗ്നിസ്ഫുരണമാണ്‌!
                യുവത്വത്തിന്റെ സൗര തേജസ്സാണ്‌,
                കാമുക ഹൃദയങ്ങളിലെ ധൃതിയാണ്‌!
                മദ്ധ്യവയസ്ക്കരുടെ കെട്ടടങ്ങുന്ന അഗ്നിയുടെ ആന്തലാണ്‌!
                ശരീരത്തെ തപിപ്പിക്കും അനിർവ്വചനീയമായ ആനന്ദമാണ്‌!
                ചിതലരിച്ച കിനാവുകൾ ആവാഹിക്കപ്പെട്ട വയോധികരുടെ
                നൊമ്പരമാണ്‌!

      രണ്ടക്ഷരങ്ങളിലെ,
      പടർന്നു കയറ്റങ്ങൾ!
      ഭയപ്പെട്ട്‌ തിരിഞ്ഞിരുന്നു!
      യാഥാർത്ഥ്യമറിയാനുള്ള ശ്രമം!

രതി!
                ജീവിതത്തിന്റെ,
                ക്ഷണികതയെ,
                മറപ്പിക്കാനുള്ള,
                ദൈവത്തിന്റെ
                വെറും കൺകെട്ട്‌!

3 അഭിപ്രായങ്ങൾ:

  1. യാദാർത്ഥ്യം അല്ല; യാഥാർത്ഥ്യം ആണ്. ടൈപ്പിംഗ് മിസ്റ്റേക്ക് ആയിരിക്കും!

    മറുപടിഇല്ലാതാക്കൂ
  2. തിരുത്തിയിട്ടുണ്ട്‌..
    തെറ്റുകൾ ചൂണ്ടിക്കാട്ടിയതിനു നന്ദി ....ശ്രീ ഇ.എ.സജിം തട്ടത്തുമല

    മറുപടിഇല്ലാതാക്കൂ