പേജുകള്‍‌

തിങ്കളാഴ്‌ച, ഏപ്രിൽ 25, 2011

ഖാദിമുകളുടെ സ്വർഗ്ഗത്തിൽ നിന്നും..!

കാട്ടറബിച്ചിയുടെ കരുതലിൽ,
അലിയാരു കുഞ്ഞീടെ,
മോനിവിടെ പെരുത്ത്‌ സുഖം!
മധുമേഹം വന്ന് ചാകാതിരിക്കാൻ,
പഞ്ചാരയെടുത്ത്‌ ഒളിപ്പിക്കും,
കൊഴുപ്പ്‌ വരാതിരിക്കാൻ,
ക്രീമെടുത്ത്‌ പൂട്ടി വെക്കും,
കണ്ണീർ വാർക്കാതിരിക്കാൻ,
സവാള പൂഴ്ത്തി വെക്കും!

മൊബെലു വാങ്ങിയാൽ,
പെഴച്ചു പോകുമെന്നോർത്ത്‌,
വാങ്ങി വെച്ച്‌,
എറിഞ്ഞുടച്ച്‌!
മാസാമാസം ദിനാറുകണ്ടാൽ,
കണ്ണു മഞ്ഞളിക്കുമെന്നോർത്ത്‌,
രണ്ടുമാസ ദിനാർ പെട്ടിയിലിട്ട്‌,
കട്ടാറബി പൊന്നറബി,
പോസ്റ്റോഫീസിലേക്ക്‌!
സങ്കടം കാണാൻ കരുത്തില്ലാതെ,
കത്തു കീറി കുപ്പയിലിട്ട്‌
ഒഴിഞ്ഞ കൈയ്യുമായ്‌ പുഞ്ചിരിച്ച്‌,
ദിവാനിയിലേക്ക്‌!

ഒപ്പം അകമ്പടി സേവിച്ച്‌!
ദിവാനിയിലെ വെടി പറയുന്ന
കാട്ടുകള്ളന്മാരുടെ,
ചെറുകപ്പിലേക്ക്‌,
ചായയൂറ്റി, ചായയൂറ്റി,
ചിലപ്പോൾ തെറിമേടിച്ച്‌,
ചിലപ്പോൾ പരിഹാസം മേടിച്ച്‌!
ചിലപ്പോൾ അടി മേടിച്ച്‌!
 
ഒരു ചെറുമിഠായിക്ക്‌,
അറബി ചെക്കന്റെ ചൊരുക്ക്‌!
മൈലുകളോളം താണ്ടിച്ച്‌,
സ്റ്റോറിലേക്ക്‌,
ബാസ്ക്കറ്റ്‌ ഏന്തിച്ച്‌,
അകമ്പടി സേവിപ്പിച്ച്‌,
മിഠായിയുടെ മധുരം നുണഞ്ഞ്‌,
കൊതിപ്പിച്ച്‌!
പൊതിഞ്ഞകടലാസു ചുരുട്ടി
മുഖത്തെറിഞ്ഞ്‌,
ഉറഞ്ഞു ചിരിച്ച്‌!

ക്ഷീണവും ഉറക്കവും
ഖാദിമിന്‌ അനാവശ്യം!
എല്ലുകളെ പൊതിഞ്ഞ മാംസം,
മൂപ്പെത്താതെ മൂത്ത്‌, മൂത്ത്‌,
എല്ലിൽ കയറി ഒളിക്കാൻ ശ്രമിക്കുമ്പോൾ,
അസഹ്യമായ വേദനകളുടെ
കണ്ണീർമഴ!

ചാകാതിരിക്കാൻ
വലിച്ചെറിഞ്ഞു തരുന്ന
ഉണങ്ങിയ ഇറാനിറബ്ബറു ഖുബൂസ്‌!
പിടിച്ചു പറിച്ച്‌,
കടിച്ചു പറിച്ച്‌,
ചവച്ചു, ചവച്ച്‌!
ആടുകൾക്കൊപ്പം!
കുപ്പയിലെ,
നിറം മങ്ങിയ പഴം കണ്ട്‌,
കൊതിയൂറി,ആർത്തി മൂത്ത്‌!

ഇനി ഉമ്മാക്കവിടെ..?

4 അഭിപ്രായങ്ങൾ:

  1. ഉമ്മാക്കിവിടെ സുഖം
    പിന്നെ.... മ്മടെ മൂത്തോള്ടെ നാത്തൂന്റെ കല്യാണമാണ്..
    മ്മലെന്തെങ്കിലും കാര്യായിട്ട് കൊടുക്കേണ്ടേ?

    പിന്നെ ചെറ്യോളെ മൂത്തചീന്റെ പുതിയ വീട്ടിലേക്കു മാറുന്നത്
    അടുത്ത ആഴ്ചയാണ്...മ്മള് മോശാവരുത്.......

    വീടിന്റെ വടക്കെപ്പുരത്തു മതിലിടിഞ്ഞത് ഒന്ന് ശരിയാക്കണം...
    കിണറ്റിലെ വെള്ളമൊക്കെ തീര്‍ന്നു തുടങ്ങി....ഉടനെ.....
    ഒരു കുഴല്‍ കിണര്‍ കിളക്കണം.....പിന്നെ ......

    ഉമ്മാ...ഇതിലെ ബാലന്‍സ് തീര്‍ന്നു...ഞാന്‍ പിന്നെ വിളിക്കാം.

    മറുപടിഇല്ലാതാക്കൂ
  2. ...................
    .................


    ജീവിതത്തിന്റെ കൂടി ബാലൻസ്‌ തീരും മുജീബ്‌..!

    പ്രവാസി അങ്ങിനെയാണ്‌!..

    വായിച്ചതിനു നന്ദി..

    മറുപടിഇല്ലാതാക്കൂ