"...ഞാൻ ജനിച്ചത് എനിക്ക് വേണ്ടിയായിരുന്നു... ജീവിച്ചത് എനിക്ക് വേണ്ടിയായിരുന്നു... മരിക്കുന്നതും എനിക്ക് വേണ്ടി തന്നെ..!
ഇതിനിടയിൽ അനാവശ്യമായും ആവശ്യമായും നിങ്ങൾ നൂണു കയറി നിങ്ങളുടെ റോളുകൾ അഭിനയിച്ചിരിക്കാം.. അതു നിങ്ങളുടെ ഭാഗ്യക്കേടായിരിക്കാം!.. ഞാനും ഇടയ്ക്ക് നൂണു കയറി നിങ്ങൾക്കായി എന്റെ റോളുകൾ അഭിനയിച്ചിരിക്കാം. അത് എന്റെ സൗഭാഗ്യമായിരിക്കാം..!
അതു കൊണ്ട് തന്നെ ഞാൻ മരിക്കുമ്പോൾ എന്നെ കരഞ്ഞ് കൊണ്ട് യാത്രയാക്കരുത് ...അതെന്നെ വീണ്ടും നിങ്ങളോടൊപ്പം ചിലവഴിക്കാനുള്ള പ്രേരണ നൽകും.. പുഞ്ചിരിച്ചു കൊണ്ട് യാത്രയാക്കരുത് അതെന്നെ വീണ്ടും തിരിച്ചു വരുവാൻ പ്രേരിപ്പിക്കും.. പൊട്ടിച്ചിരിച്ചു കൊണ്ടും യാത്രയാക്കരുത്.. അത് എന്നെ പ്രതികാരം ചെയ്ത് തീർക്കാത്ത നിരാശയാൽ പുനർജന്മത്തിനു നിർബന്ധിക്കും..
അതിനാൽ നിങ്ങൾ ഇപ്പോൾ അഭിനയിച്ച റോളുകൾ ദയവായി ഞാൻ മരിക്കുമ്പോൾ ആവർത്തിക്കാതിരിക്കുക!...ആവർത്തന വിരസത കുറയ്ക്കാനെങ്കിലും അതുപകരിക്കട്ടേ!
ഞാൻ മരിക്കുമ്പോൾ ആരും അടുത്തുണ്ടാകരുത്, ബഹളമയമല്ലാത്ത ലോകത്ത്, ബഹളമില്ലാത്ത സമയത്ത് ആരേയും കാണാതെ ശാന്തനായിട്ട് ഞാൻ മരിക്കുകയെങ്കിലും ചെയ്തോട്ടേ!.. എന്റെ ആത്മശാന്തിക്ക് അതാണ് നല്ലതെങ്കിൽ ഇനിയൊരു പുനർജന്മത്തിനു നിങ്ങൾ റീത്ത് തയ്യാറാക്കുന്നതെന്തിന്!!.. സ്മാരകം നിർമ്മിക്കുന്നതെന്തിന്!!.. പൊടിയും പൊടിപ്പും.. തേങ്ങലും തുമ്മലും മൂക്കു ചീറ്റലും, ഉയർന്നു പോകുന്ന എന്റെ ജീവവായുവിന് അലർജി പടർത്താതിരിക്കട്ടേ!...
നിങ്ങൾ ജനിച്ചത് നിങ്ങൾക്ക് വേണ്ടിയായിരുന്നു... ജീവിച്ചത് നിങ്ങൾക്ക് വേണ്ടിയായിരുന്നു... മരിക്കുന്നതും നിങ്ങൾക്ക് വേണ്ടി തന്നെ..!
സന്തോഷത്തോടെ ജനിച്ച്, സന്തോഷത്തോടെ ജീവിച്ച് നിങ്ങൾ നിങ്ങളുടെ കടമ നിർവ്വഹിച്ചാലും!"
നിർത്തുന്നു..
സ്നേഹപൂർവ്വം
നിസ്സംഗൻ!
no commence
മറുപടിഇല്ലാതാക്കൂ