പേജുകള്‍‌

ബുധനാഴ്‌ച, സെപ്റ്റംബർ 15, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ.. ( മൂന്നാം സർഗ്ഗം)

അങ്ങിനെ രണ്ട്‌ സ്വപ്നങ്ങളിൽ നിന്നും രക്ഷപ്പെട്ട്‌ മൂന്നാം സ്വപ്നം കാണേണ്ട കാലമായിന്ന് 'ക്ഷ" ബോധ്യായി..ഈ ജീവിതം സ്വപ്നം കാണേണ്ടതു മാത്രമാണോ.. യാദാർത്ഥ്യമായി ഒന്നും സംഭവിക്കില്ലേ എന്നൊക്കെ ആളുകളുടെ ഒരു വിശ്വാസം!

"സ്വപ്നം സ്വപ്നേപ ശാന്തി"- എന്നാണല്ലോ..അതായത്‌ സ്വപ്നം സ്വപ്നയ്ക്ക്‌ മാത്രമല്ല സൗന്ദര്യം തുളുമ്പുന്ന സാക്ഷാൽ ശാന്തിയെന്ന പെൺകൊടിയായാലും, പൈസ പടിയിൽ വെച്ചാൽ മാത്രം ഓടി വന്ന് ചന്ദനമെറിഞ്ഞു തരുന്ന പുഞ്ചിരിയുതിർക്കുന്ന മുട്ടു ശാന്തിയായാലും സാക്ഷാൽ പൂജാരി മഹാരഥനായാലും സ്വപ്നം കാണേണ്ടത്‌ അത്യാവശ്യം എന്നർത്ഥം!..

അന്ന് ഉറക്കമുണർന്നത്‌ ഒരു തോടിനു കുറുകെയിട്ട പാലം തകർന്നു വീഴുന്ന സ്വപ്നം കണ്ടിട്ടാണ്‌...
അല്ല സത്യമായും സംഭവിച്ചത്‌... എനിക്ക്‌ ഉറപ്പുണ്ട്‌..ദേ എന്റെ കൺ വെട്ടത്താ നടന്നത്‌...പകലു പോലെ പച്ച പരമാർത്തം.. . നാമാണ്‌ ഒഴുകിപ്പോയത്‌!.. സത്യം..

പെങ്ങൾ ദോശ ചുടുന്നു.....
അമ്മ മുറ്റമടിക്കുന്നു.....
നോം സ്വപ്നം കണ്ട്‌ എഴുന്നേറ്റ്‌ പൊട്ടിക്കരഞ്ഞു നിൽക്കുന്നു..
"...എന്താടാ?" -
" നമ്മൾ എപ്പോഴും പോകുന്ന ആ പാലം പൊട്ടിത്തകർന്നു.ന്നൂ..ന്നൂ. ഞാനിന്ന് സ്കൂളിൽ പോകില്ല!"
"ഏതു പാലം?"
'ആ പാലം .സ്കൂളിലേക്ക്‌ എളുപ്പവഴിയിലൂടെ പോകുമ്പോൾ കടക്കുന്ന പാലം!."
"ഏട്ടൻ നീന്തി രക്ഷപ്പെട്ടു.. ഞാനൊഴുക്കിൽ പെട്ട്‌ നീന്തി.. നീന്തി..പുഴയിലേക്ക്‌.. ഞാനിന്ന് സ്കൂളിൽ പോകില്ല..ല്ലാ‍ാ‍ാ" നോം കരച്ചിലോട്‌ കരച്ചില്‌!..ഏങ്ങലടിച്ചു കരച്ചില്‌!"
" എന്റെ കരച്ചിലിന്‌ ഐക്യ ദാർഢ്യം പ്രകടിപ്പിക്കാതെ എല്ലാവരും ചിരിക്കുന്നു..
"ഒഴുക്കിൽ പെട്ട എന്നെ പിടിച്ചു കയറ്റാൻ ഒരാളും അടുത്തേക്ക്‌ വരുന്നില്ല..ഞാൻ ഒഴുകിപ്പോയി.. വീണ്ടും കരച്ചില്‌."
" എന്താ പ്രശ്നം?"-
എന്റെ വിവരണങ്ങൾ കേട്ട്‌ ഓടിയടുത്ത വീട്ടുകാരോട്‌ അറിഞ്ഞവർ ദുരന്ത വിവരണം പങ്കുവെക്കുകയാണ്‌.
.".ഈ ചെറുക്കൻ സ്വപ്നം കണ്ട്‌ .. വന്നതാ അമ്മേ!"- ചേച്ചിയുടെ അധികപ്രസംഗം! .. ഒപ്പം ചിരിയും!"

"..സ്കൂളിൽ പോകാനുള്ള മടി കൊണ്ട്‌ എഴുന്നള്ളീച്ചു വരുന്നതാ ..മടിയൻ"- ഏട്ടൻ..
"എവിടെയാടാ ?."ഏതു പാലം?"
".ചിരികൾക്കിടയിൽ ഒരു അപശബ്ദം പോലെ ആജ്ഞാസ്വരം... നോം വിവരിച്ചു.." സ്ഥിരമായി കടന്നു വരുന്ന തെങ്ങിൻ തടികൊണ്ട്‌ ഇട്ട പാലം, ടപ്പേന്ന് വെള്ളത്തിൽ വീണു.. ഏട്ടൻ കടന്നിരുന്നു.. നോം കടന്നില്ല..പകുതിക്ക്‌ വെച്ച്‌ തെങ്ങിൻ തടിയോടൊപ്പം വെള്ളത്തിൽ!! ബാഗും സ്ലേറ്റും, ബ്ലും എന്ന് നോമും..!... ഏട്ടൻ കയറി വരാൻ പറയുന്നു.. നമുക്ക്‌ നീന്തലറിയില്ല.. കുത്തൊഴുക്ക്‌.. ഒഴുകി.. ഒഴുകി.. ഒഴുകി..!..നോം ഒഴുകിപ്പോയി..." " സങ്കടം മൂത്ത്‌ വീണ്ടും വീണ്ടും കരഞ്ഞു.
".നമ്മെ നോക്കാതെ ഏട്ടൻ കൂളായി തിരിഞ്ഞു പോയി..."വീണ്ടും വീണ്ടും കരഞ്ഞു.
"...പിന്നെ ഒഴുകിപ്പോയ നീയ്യെങ്ങിനെയാടാ ഇവിടെ വന്നത്‌??"--ഏട്ടൻ അങ്ങിനെയാണ്‌ ഒന്നും സമ്മതിച്ചു തരില്ല.. കണ്മുന്നിൽ കണ്ട കാര്യം.. ചെയ്ത ചെയ്ത്‌ വിവരിച്ച്‌ ,വിവരിച്ച്‌ ആളുകൾ ശ്വാസം മുട്ടി മരിച്ചാൽ പോലും!..പച്ച മലയാളത്തിൽ പറഞ്ഞാൽ ദുഷ്ട സ്വഭാവം!.. അനിയനാണെന്ന ഒരു വിചാരവികാരങ്ങൾ തൊട്ടു തീണ്ടാത്ത ജാതിയിൽ പിറന്നവൻ!... ഒരു സപ്പോർട്ട്‌!!!.. കണ്ട സംഭവം തുറന്ന് പറഞ്ഞ്‌ എന്നെ രക്ഷപ്പെടുത്തൽ..." നഹി... നഹി...നഹി..

"..വേഗം പല്ലു തേച്ച്‌ സ്കൂളിൽ പോയ്ക്കോ?.. സ്വപ്നവും കണ്ടിട്ട്‌ വന്നിട്ട്‌ പൊനയുന്നു..."- ഒരു കരുണയുമില്ലാത്ത ആജ്ഞാ സ്വരം!... എന്നാലും സംഭവം സത്യമാണോന്ന് ഒരു അന്വേഷണം കൂടിയില്ല..എന്റെ കണ്ണീര്‌ ആളുകൾക്ക്‌ ചിരിക്കാനുള്ള അത്താണിയാണോ ഈശ്വരാ..!..ഈ ദുരന്തം പേറി നാം വലയുമല്ലോ ദൈവമേ...വെറുതെ വിളിക്കും മുന്നേ ഓടി വന്ന് നിലത്തു വീണു അകാലത്തിൽ മരിച്ച കണ്ണീർ തുള്ളികൾ!.. അതോർത്ത്‌ വീണ്ടും സങ്കടപ്പെട്ടു... ന്നാലും.. ഒരു കാര്യോം ഇല്ലാതെ..പാവങ്ങൾ!.!!

സ്കൂളിലേക്ക്‌ പോകാൻ കാൽ നട പ്രചരണ ജാഥ ഒരുങ്ങി...പാലത്തിനു സമീപം എത്തി.. തെങ്ങിൻ തടി പാലം അവിടെതന്നെയുണ്ട്‌..  ഒലിച്ചു പോയിട്ടില്ല.. ആരെങ്കിലും പുതിയതായി സ്ഥാപിച്ചതാണോ? നോം അധികം വിസ്താരത്തിനു പോയില്ല!...

" എന്നാലും ഇന്ന് ഒരു ലീവ്‌ തരാമായിരുന്നു...സ്വപ്നം കണ്ട്‌ വിറച്ചതിനെങ്കിലും..!...ഒരു മഹാപാപവും ചെയ്യാത്ത എന്നെ എന്തിനിങ്ങനെ ശിക്ഷിക്കുന്നു.. ഈശ്വരാ......കുനിഞ്ഞ ശിരസ്സുമായി പാലം കടന്നു....

4 അഭിപ്രായങ്ങൾ:

  1. "സ്വപ്നം സ്വപ്നേപ ശാന്തി"- എന്നാണല്ലോ..അതായത്‌ സ്വപ്നം സ്വപ്നയ്ക്ക്‌ മാത്രമല്ല സൗന്ദര്യം തുളുമ്പുന്ന സാക്ഷാൽ ശാന്തിയെന്ന പെൺകൊടിയായാലും, പൈസ പടിയിൽ വെച്ചാൽ മാത്രം ഓടി വന്ന് ചന്ദനമെറിഞ്ഞു തരുന്ന പുഞ്ചിരിയുതിർക്കുന്ന മുട്ടു ശാന്തിയായാലും സാക്ഷാൽ പൂജാരി മഹാരഥനായാലും സ്വപ്നം കാണേണ്ടത്‌ അത്യാവശ്യം എന്നർത്ഥം!..
    ഹോ! അടിപൊളി.

    മറുപടിഇല്ലാതാക്കൂ
  2. Kalavallabhan, വായിച്ച്‌ അഭിപ്രായം പറഞ്ഞതിനു ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

    മറുപടിഇല്ലാതാക്കൂ