പേജുകള്‍‌

ബുധനാഴ്‌ച, സെപ്റ്റംബർ 01, 2010

പണക്കാരന്റെ നോമ്പും പാവപ്പെട്ടവന്റെ നോമ്പും!

ചുട്ടുപൊള്ളുന്ന ഭൂമി!...പുറത്ത്‌ പണിയെടുത്ത്‌.... ദാഹിക്കുന്ന അവൻ!.. നോമ്പ്‌ കാലം!..
വെള്ളം കവിൾ കൊണ്ടപ്പോൾ അറബി അരുതെന്ന് വിലക്കി ശകാരം!..
തെറ്റു പറ്റിയെന്ന് പറഞ്ഞ്‌ ക്ഷമ ചോദിച്ചു..

ഇൻഷാ അള്ളാ എന്ന് അനുഗ്രഹം!

ആയിക്കോട്ടേ എന്ന് തൃപ്തനായി അവനും!

പിറ്റേന്ന് ഏ . സി കാറിൽ വന്ന്.. ഏ .സി റൂമിൽ കുത്തിയിരുന്ന്..അറബി റൂമടച്ച്‌ മടമടാന്ന് പാലു കുടിക്കുന്നത്‌ ജനലിനിടയിലൂടെ കണ്ട്‌ അവൻ അരുതെന്ന് വിലക്കിയില്ല!..

ഇൻഷാ അള്ളാ എന്ന് പതിയേ പറഞ്ഞു..ജോലി തെറിക്കുമോ എന്ന ഭയം!

"..പാവങ്ങൾക്കും യദാർത്ഥ വിശ്വാസിക്കുമേ നോമ്പുള്ളൂ.. പണക്കാരന്‌ ദൈവം പൊറുത്തു കൊടുക്കുമെന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ സമാധാനിപ്പിച്ചു.

...." ഇൻഷാ അള്ളാ..."..

1 അഭിപ്രായം: