പേജുകള്‍‌

ശനിയാഴ്‌ച, സെപ്റ്റംബർ 04, 2010

ആനന്ദം പരമാനന്ദം! ആനന്ദം നിത്യാനന്ദം!

അഞ്ചു ലിറ്റർ മണ്ണെണ്ണ
ചുളുവിൽ സംഘടിപ്പിച്ചു,
തപസ്സു ചെയ്ത പുണ്യം!

പരീക്ഷണം ഇനിയും ബാക്കി,
പ്രബന്ധങ്ങൾ
ഇനിയും അവതരിക്കും!
മണ്ടന്മാർ കാലു കഴുകി-
വെള്ളം വീഞ്ഞാക്കി കുടിക്കും!

പൂജയ്ക്കു പൂജയും,
ധ്യാനത്തിനു ധന്യയും!
പവിത്രമായ പുണ്യജന്മങ്ങൾ!
ധന്യമാകുന്നൊരെൻ ജന്മം!
രോമാഞ്ചമാവുമ്പോൾ,
നടികൾ നടനത്തിനായി,
മുറവിളിക്കും,

ശിഷ്യർക്ക്‌ കാൽക്കഴഞ്ച്‌!
ഗുരുക്കൾക്ക്‌ അരക്കഴഞ്ച്‌!,
നാട്ടു മൂപ്പിലാനും,
വീട്ടുമൂപ്പിലാനും ബാക്കി!


പോലീസേമാന്‌ ഒപ്പം തൊട്ടു കൂട്ടാൻ
ചക്രവും വേണം!
ഇതിനൊക്കെ നടികളെ.,
എമ്പാടും സൃഷ്ടിക്കണേ
എന്റെ ചാനലു മുത്തപ്പാ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ