പേജുകള്‍‌

ശനിയാഴ്‌ച, സെപ്റ്റംബർ 04, 2010

കാക്കയുടെ ചിന്തകൾ!--(16)

വടം വലി
-------------
സർവ്വാംഗ പരിത്യാഗിയായ സന്യാസി വര്യൻ ആശ്രമത്തിന്റെ പടിയിറങ്ങി വരികയായിരുന്നു... എല്ലാവരേയും സമ്പത്തിന്റെ നശ്വരത പഠിപ്പിക്കുന്ന മഹാനിധി!.. സങ്കടക്കടൽ കടക്കാനും കോപത്തെ നിയന്ത്രിക്കാനും പഠിപ്പിക്കുന്ന മഹാരഥൻ!

അദ്ദേഹത്തിന്റെ കണ്ണിൽ സങ്കടമോ? കോപമോ നിഴലിച്ചിരുന്നു..

അടുത്തു കൂടി ശിഷ്യൻ വിളിച്ചു.." സ്വാമീ!"

ശിഷ്യന്റെ വിളി കേൾക്കാനുള്ള ക്ഷമ അദ്ദേഹത്തിനുണ്ടായിരുന്നില്ല..
" സ്വാമീ"
" ഊം എന്താ?"..
"എന്താ സ്വാമീ പ്രശ്നം!..."
" ഓ.. ഒന്നുമില്ല... "

വൽസല ശിഷ്യനായതിനാൽ സ്വാമി മെല്ലെ പറഞ്ഞു..
" ആശ്രമാധികാരം നഷ്ടപ്പെട്ടു..."
"അതിന്‌ സ്വാമിയെന്തിനാ വിഷമിക്കുന്നത്‌?... സ്വാമി സർവ്വാംഗ പരിത്യാഗിയാണല്ലോ?"- ശിഷ്യന്‌ സംശയം!
..സന്യാസി കോപ മടക്കാൻ പാടു പെട്ടു..!
".. പിന്നെ നിശ്ചയിച്ചു.." ഉണ്ടാവും.. സംശയംണ്ടാവും.. ശിഷ്യന്മാരുടെ സംശയം ദൂരീകരിക്കണം!"
" എടോ... തന്റെ വീട്ടിലെ സ്വത്ത്‌ ഭാഗം വെക്കുമ്പോൾ തനിക്ക്‌ കുറഞ്ഞു പോയാൽ താൻ മിണ്ടാതിരിക്കുമോ?..ഇല്ലല്ലോ?.. "

"ഇല്ല!"

"....അതു തന്നെ കാര്യം....എന്തായാലും താനിതിലിടപെടേണ്ട .. ഇത്‌ ഞങ്ങൾ തമ്മിലുള്ള പ്രശ്നമാണ്‌!.."

ശരിയാണല്ലോ? യാദാർത്ഥ്യം മനസ്സിലാക്കിയപ്പോൾ ശിഷ്യൻ ഗുരുവിന്റെ വിഷമത്തോട്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ചു...

സന്യാസി ആശ്രമത്തിന്റെ ഒരു മൂലയിലിരുന്നു...അധികാര കസേരയ്ക്കുള്ള മന്ത്രങ്ങൾ മനനം ചെയ്ത്‌, സ്വാധീനത്തിനുള്ള ധ്യാനത്തിൽ മുഴുകി, തന്ത്രങ്ങൾ കൊണ്ട്‌ ഹോമ കുണ്ഡം തീർത്ത്‌ , മൊബെലു കടഞ്ഞ്‌ യാഗാഗ്നിയുണ്ടാക്കി ജ്വലിപ്പിച്ചു..

ചിറകുകൊണ്ട്‌ പ്രീയതമനെ മുട്ടി വിളിച്ച്‌ പ്രീയതമ കാക്ക പറഞ്ഞു.." എന്താ മാഷേ.. നിങ്ങളുടെ പ്രശ്നം!"
".. അല്ല ..ഞാൻ സ്തംബ്ദനായി പോയി... വികാരിക്കും,സന്യാസിക്കും, മൊയ്‌ല്യാർക്കും ഒക്കെ സമ്പത്തിൽ തന്നെ കണ്ണ്‌!.. ദൈവം പുറത്തും!.. തേൻ കുടത്തിൽ കയ്യിട്ടാൽ ആരും നക്കി പോകും ഇല്ലേ?.."
"ഉം"
"കലി കാലത്ത്‌ മതനേതാക്കന്മാരെയും രാജ്യം ഭരിക്കുന്നവരെയും കച്ചവടക്കാരെയും, ഡോക്ടർമാരെയും എന്തിന്‌ നിന്നെ പോലും വിശ്വസിക്കരുതെന്നാ പുരാണം പറയുന്നത്‌!"- - കാക്ക തന്റെ ചിന്തകൾ വിളമ്പി..

" കോടിയുള്ള സ്ഥലത്ത്‌ കോടീശ്വരന്മാരുണ്ടാകും.. തർക്കമുണ്ടാകും.. അതിന്‌ നിങ്ങൾക്കെന്താ കാര്യം?" - പ്രീയതമയുടെ ചൊറിഞ്ഞ വർത്തമാനം കേട്ട്‌ മുൻ കോപിയായ കാക്ക പിണങ്ങി പ്രീയതമയെ കൂടാതെ പറന്നു..

 സ്വാന്ത്വനിപ്പിച്ച്‌ പ്രീയതമ കാക്കയും!.

..അവരെ യോജിപ്പിക്കാൻ കാ .. കാ..കാ എന്ന് നീട്ടി വിളിച്ച്‌ മറ്റുള്ള കാക്കകളും പിൻ തുടർന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ