അന്നു വിനയം കൊണ്ട് കുനിഞ്ഞു
പോയോരെന്റെ,
അസ്ഥിവാരത്തിൽ കിളച്ച് മറിച്ച്,
കണക്ക പിള്ളയെപോലെ,
കണ്ണട വെച്ച് നോക്കി,
ഓട്ടമുക്കാലെടുക്കാനില്ലാത്തോരെൻ,
മുഖത്ത് കാർക്കിച്ച് തുപ്പി,
കടന്നു പോയി,
ഇന്ന് വിനയം കൊണ്ട് കുനിഞ്ഞ,
മധുരമാം മുഖമെന്നോട്,
"സാറിനു സുഖമാണോ?"
ആഗോള വൽക്കരണത്തിന്റെ
തിരു ശേഷിപ്പുകൾ-
ആഗോള മാന്ദ്യമായി,
നീരാളിയായ് പിടിച്ചുലച്ചപ്പോൾ,
അവനും മനം മാറ്റം!
മലക്കം മറിയുന്നവന്,
മരുഭൂമിയും സ്വർഗ്ഗവുംസ്വന്തം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ