പേജുകള്‍‌

ഞായറാഴ്‌ച, ജൂലൈ 25, 2010

പട പേടിച്ച്‌ പന്തളത്തു വന്നപ്പോൾ!

ബസ്സിനു കല്ലുകൾ വീണ്‌ എല്ലായ്പ്പോഴും ചില്ലുകൾ തകർന്നുടയുമായിരുന്നു... യാത്രക്കാർക്ക്‌ പലപ്പോഴും പരിക്ക്‌ പറ്റുമായിരുന്നു.സാധാരണക്കാരായ ബസ്‌ യാത്രികർ ആരോടും പരാതിപെട്ടിട്ട്‌ കാര്യമില്ലെന്ന് അറിയുന്നവരായിരുന്നു.. ചിലർ പരാതി പോലീസിനു കൊടുക്കും..പോലീസ്‌ വന്നാൽ അവരും പറയും.." അത്‌ ചെറിയ കുട്ടികളാ.. എന്തു ചെയ്യാനാ!".

കല്ലെറിയുന്ന പാവങ്ങൾ അറബി കുഞ്ഞുങ്ങൾ മാവും മരവും ഇല്ലാത്ത നാട്ടിലാണെന്ന വിചാരം പോലുമില്ലാതെ, യാതൊരു ദാക്ഷണ്യവും കൂടാതെ അയാൾ തെറി വിളിച്ചു.."


"സംസ്ക്കാര ശൂന്യന്മാരായ അറബി ചെറ്റകൾ!..സാത്താന്റെ നാടു തന്നെ ഇത്‌!"

അയാൾ കുറേ കാലത്തിനു ശേഷം ലീവിനു ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി..
 
തമാശ പറഞ്ഞാൽ പോലും കയ്യും കാലും കൊത്തിയെടുക്കുന്ന മലയാളി പയ്യന്മാരെ ടീവിയും പത്രക്കാരും ആദരിക്കുന്നത്‌ കണ്ടപ്പോൾ അയാൾ കലിതുള്ളി വിറച്ചു..
 
" സംസ്ക്കാര ശൂന്യന്മാരായ മലയാളി ചെറ്റകൾ!
 
ഇതിലും ഭേദം അറബികുട്ടികൾ തന്നെ!!"-- അയാൾ ലീവ്‌ വെട്ടിച്ചുരുക്കി.. ഗൾഫിലേക്ക്‌ തന്നെ തിരിച്ചു പോയി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ