മദനി = മഹാത്മാവ്!
==============
"ഹോ വന്നുവോ? എന്താ ഇത്ര വൈകിയത്?.. "- അയാളുടെ ഭാര്യ.
"അത് മദനിയെ അറസ്റ്റ് ചെയ്യുന്നത് തടയാൻ പോകേണ്ടി വന്നു.". മനുഷ്യാവകാശപ്രവർത്തകൻ.
അച്ഛാ മദനി ആരാ?- മകൻ.
ബാഗിൽ നിന്നും പുറത്തെടുത്ത പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിൽ മകന്റെ ചോദ്യം.!!.. " മോനേ മദനി മഹാത്മാവാണ് .. കണ്ടിട്ടില്ലേ ടീ. വി. യിൽ.. അദ്ദേഹത്തിന്റെ സൗമ്യമായ ചിരി.. എന്തൊരു സൗമ്യമാണാ മുഖം!.. "- അയാളുടെ ഭാര്യ.
"...കണ്ടില്ലേടീ..ഞാനെന്തെങ്കിലും ചെയ്തിട്ടാണോ ..അദ്ദേഹം നമ്മളെ സ്നേഹിക്കുന്നത്? .....നീ പറഞ്ഞത് സത്യമാ.. മഹാത്മാവാ അദ്ദേഹം.. മഹാത്മാവ്!- മനുഷ്യാവകാശപ്രവർത്തകൻ!
" .. അപ്പോൾ അദ്ദേഹം ജയിലിൽ പോയതോ?..അറസ്റ്റ് ചെയ്യണം എന്നൊക്കെ ആളുകൾ പറയുന്നതോ?"- മകന്റെ ചോദ്യം.
"..മോനെ.. കുട്ടാ... മഹാത്മാ ഗാന്ധിയെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തിട്ടില്ലേ.. ജയിലിൽ കിടന്നിട്ടില്ലേ അദ്ദേഹം?.." - മനുഷ്യാവകാശപ്രവർത്തകൻ
"..മദനിയിൽ മദം ഉണ്ട്..മതവും ഉണ്ട്.. മഹാത്മാഗാന്ധിയിൽ മാഹാത്മ്യം മാത്രം... !!
പദങ്ങളുടെ അർത്ഥം തിരഞ്ഞ് കുട്ടി !!
"...എന്തിനായിരിക്കും അദ്ദേഹത്തെ ചിലർ എതിർക്കുന്നത്? എന്തിനായിരിക്കും ചിലർ അനുകൂലിക്കുന്നത്?? " ഉത്തരം കിട്ടാതെ കുട്ടി!!
ചാനലിൽ എതിർത്തും അനുകൂലിച്ചും നേതാക്കന്മാരുടെ വിശദീകരണങ്ങൾ ചൂടു പിടിക്കുന്നു..മധ്യത്തിൽ നേതാക്കളോട് ചോദ്യങ്ങൾ ചോദിച്ച് ചോദിച്ച് ഒച്ചയടച്ച് വിയർക്കുന്ന പാവം വാർത്താ വായനക്കാരൻ!....പാവം ജനങ്ങളുടെ മനസ്സും ചുട്ടു പഴുക്കുന്നു.. ആരാണ് ശരി?.. ഏതാണ് ശരി??
മദനിയുടെ വിശദീകരണം ചാനലുകാർ ചൂടപ്പം പോലെപ്രക്ഷേപണം ചെയ്യുകയാണ്..".. പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ എന്തെങ്കിലും കടും കൈ പ്രവർത്തിച്ചാൽ ഞാൻ ഉത്തരവാദിയല്ല..!"
സമൂഹത്തോട് ആത്മാർത്ഥതയുള്ള,പ്രതിബദ്ധതയുള്ള ഒരാളുടെ വിശദീകരണം.!!
കഴുത്തിൽ ഒട്ടകത്തിന്റെ കുടൽ മാല ചാർത്തിയപ്പോഴും സമാധാനപ്രീയനായി നിലകൊണ്ട മുഹമ്മദ് നബിയെ തഴഞ്ഞ് എവിടെയോ കടും കൈ പ്രയോഗത്തിന് സ്നേഹവാന്മാരായ അനുയായികൾ ശ്രമിക്കുന്നുണ്ടോ?..
"ഇസ്ലാം സമാധാന മതമാണ്.." അടുത്ത മരക്കൊമ്പിലേക്ക് പറന്നു ഒരു കാക്ക പറഞ്ഞു..
."..പക്ഷേ മദനി മഹാത്മാഗാന്ധിക്ക് തുല്യനാണോ." . കലികാലം!!--മറ്റൊരു കാക്ക സംശയിച്ചു..
"ദൈവത്തിനല്ലാതെ മറ്റാർക്കറിയാം അദ്ദേഹം നിരപരാധിയോ അല്ലയോ എന്ന് !" കാ.. കാ.. കാ.. എന്ന് ബഹളം കൂട്ടി കാക്കകൾ പറഞ്ഞു .
". ഇന്നൊരു യുദ്ധം നടക്കും!!"
മരക്കൊമ്പിൽ സ്ഥാനം പിടിച്ച് കാക്കകൾ ഓരോ അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ